INS Vagir submarine: നാവികസേനയ്ക്ക് കരുത്ത് പകരാൻ ഇനി വ​ഗീർ; തദ്ദേശീയമായി നിർമിച്ച മുങ്ങിക്കപ്പൽ കമ്മീഷൻ ചെയ്തു

INS Vagir submarine commissioned: മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് നിർമ്മിച്ച ഐഎൻഎസ് വഗീർ, നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ പങ്കെടുത്ത ചടങ്ങിലാണ് കമ്മീഷൻ ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Jan 23, 2023, 02:45 PM IST
  • ഫ്രാൻസിൽ നിന്നുള്ള സാങ്കേതിക വിദ്യ കൈമാറ്റം ചെയ്ത് ആത്മനിർഭർ പദ്ധതിയുടെ ഭാ​ഗമായി മസഗോൺ കപ്പൽ നിർമാണശാലയിലാണ് ഈ അന്തർവാഹിനി കപ്പൽ നിർമിച്ചത്
  • സ്വയം പ്രതിരോധത്തിനായി, ‌ഇതിന് അത്യാധുനിക ടോർപ്പിഡോ ഡിക്കോയ് സംവിധാനമുണ്ടെന്ന് നാവികസേന വ്യക്തമാക്കി
INS Vagir submarine: നാവികസേനയ്ക്ക് കരുത്ത് പകരാൻ ഇനി വ​ഗീർ; തദ്ദേശീയമായി നിർമിച്ച മുങ്ങിക്കപ്പൽ കമ്മീഷൻ ചെയ്തു

മുംബൈ: കൽവാരി ക്ലാസ് അന്തർവാഹിനികളിലെ അഞ്ചാമത്തെ അന്തർവാഹിനിയായ ഐഎൻഎസ് വഗീർ രാജ്യത്തിന് സമർപ്പിച്ചു. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് നിർമ്മിച്ച ഐഎൻഎസ് വഗീർ, നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ പങ്കെടുത്ത ചടങ്ങിലാണ് കമ്മീഷൻ ചെയ്തത്. ഇന്ത്യൻ സമുദ്രത്തിൽ കാണപ്പെടുന്ന ആക്രമണകാരിയായ ഒരുതരം മത്സ്യത്തിന്റെ പേരാണ് വ​ഗീർ.

ഫ്രാൻസിൽ നിന്നുള്ള സാങ്കേതിക വിദ്യ കൈമാറ്റം ചെയ്ത് ആത്മനിർഭർ പദ്ധതിയുടെ ഭാ​ഗമായി മസഗോൺ കപ്പൽ നിർമാണശാലയിലാണ് ഈ അന്തർവാഹിനി കപ്പൽ നിർമിച്ചത്. "വലിയ ആയുധ പാക്കേജുള്ള പ്ലാറ്റ്‌ഫോമാണ് വഗീർ. 24 മാസത്തിനുള്ളിൽ നാവികസേനയിൽ ചേരുന്ന മൂന്നാമത്തെ അന്തർവാഹിനിയാണിത്. സങ്കീർണ്ണമായ പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കുന്നതിനുള്ള രാജ്യത്തെ കപ്പൽശാലകളുടെ വൈദഗ്ധ്യത്തിന്റെ ഉജ്ജ്വലമായ സാക്ഷ്യം കൂടിയാണിത്," നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ എഎൻഐയോട് പറഞ്ഞു.

ALSO READ: ഇന്ത്യയുടെ വിമാനവാഹിനി കപ്പൽ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ലോകത്തിലെ ഏറ്റവും മികച്ച സെൻസറുകളാൽ സജ്ജീകരിച്ചിരിക്കുന്ന വ​ഗീറിന്റെ ആയുധ പാക്കേജിൽ മതിയായ വയർ ഗൈഡഡ് ടോർപ്പിഡോകളും ശത്രുക്കളുടെ വലിയ കപ്പലുകളെപ്പോലും നിർവീര്യമാക്കാൻ സാധിക്കുന്ന ഉപരിതല മിസൈലുകളും ഉൾപ്പെടുന്നുവെന്ന് നാവികസേന അറിയിച്ചു. സ്വയം പ്രതിരോധത്തിനായി, ‌ഇതിന് അത്യാധുനിക ടോർപ്പിഡോ ഡിക്കോയ് സംവിധാനമുണ്ടെന്ന് നാവികസേന വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് നാവികസേനയുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിലാണ് ഐഎൻഎസ് വഗീർ കമ്മീഷൻ ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News