ഇറോം ശർമിളക്ക് വധഭീഷണി: നിരാഹാര സമരം അവസാനിപ്പിച്ചാല്‍ മരണമാകും ശിക്ഷ

മണിപ്പൂരിലെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ശർമിളയുടെ ജീവന് ഭീഷണി. നിരാഹാര സമരം അവസാനിപ്പിക്കുന്ന വേളയിലാണ് വധഭീക്ഷണി നേരിടുന്നത്. സമരം അവസാനിപ്പിക്കരുതെന്നും മണിപൂർ സ്വദേശിയല്ലാത്ത ഒരാളെ വിവാഹം കഴിക്കരുതെന്നും രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്നുമാണ് മണിപൂരിലെ വിഘടനവാദി സംഘടനകൾ ഇറോം ശർമിളയോട് ആവശ്യപ്പെടുന്നത്.  രാഷ്ട്രീയത്തില്‍ പ്രവേശിച്ച മുന്‍ഗാമികളെപ്പോലെ മരണമായിരിക്കും ശിക്ഷയെന്നു ഭീകരസംഘടനകളുടെ ഭീഷണി.

Last Updated : Aug 9, 2016, 12:13 PM IST
ഇറോം ശർമിളക്ക് വധഭീഷണി: നിരാഹാര സമരം അവസാനിപ്പിച്ചാല്‍ മരണമാകും ശിക്ഷ

ഇംഫാൽ: മണിപ്പൂരിലെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ശർമിളയുടെ ജീവന് ഭീഷണി. നിരാഹാര സമരം അവസാനിപ്പിക്കുന്ന വേളയിലാണ് വധഭീക്ഷണി നേരിടുന്നത്. സമരം അവസാനിപ്പിക്കരുതെന്നും മണിപൂർ സ്വദേശിയല്ലാത്ത ഒരാളെ വിവാഹം കഴിക്കരുതെന്നും രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്നുമാണ് മണിപൂരിലെ വിഘടനവാദി സംഘടനകൾ ഇറോം ശർമിളയോട് ആവശ്യപ്പെടുന്നത്.  രാഷ്ട്രീയത്തില്‍ പ്രവേശിച്ച മുന്‍ഗാമികളെപ്പോലെ മരണമായിരിക്കും ശിക്ഷയെന്നു ഭീകരസംഘടനകളുടെ ഭീഷണി.

ഇതിനുമുൻപും ചില നേതാക്കൾ സമാന രീതിയില്‍ തങ്ങളുടെ വാക്കുകള്‍ കേള്‍ക്കാതെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങിയാല്‍ പിന്നെ ഇതുവരെ ഉണ്ടായിരുന്ന ലക്ഷ്യങ്ങളില്‍ നിന്ന് വഴിമാറാനുള്ള സാധ്യത കൂടുതലാണെന്ന് എല്ലാവർക്കും അറിയാം.  ഇറോം ശർമിളയോട് നിരാഹാരം തുടരണമെന്ന് മറ്റ് ചില സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇംഫാല്‍ വിമാനത്താവളത്തിനു സമീപം അസം റൈഫിള്‍സ് നടത്തിയ വെടിവയ്പ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സൈന്യത്തിന്‍റെ പ്രത്യേക അധികാരം (അഫ്സ്പ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറോം 16 വര്‍ഷം മുന്‍പ് നവംബര്‍ അഞ്ചിനു നിരാഹാരസമരം ആരംഭിച്ചത്. രാവിലെ ഇംഫാല്‍ ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷമായിരിക്കും ഉപവാസസമരം അവസാനിപ്പിക്കുന്നത്.

ഗോവയിൽ വേരുകളുള്ള ബ്രിട്ടീഷ് പൗരനെ ഇറോം വിവാഹം കഴിക്കുമെന്നും വാർത്തകളുണ്ട്. എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ഡെസ്മണ്ട് കൗണ്ടിഞ്ഞോയുമായി പ്രണയത്തിലാണെന്ന് ശർമിള നേരത്തേ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

Trending News