Operation Ajay: ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ 'ഓപ്പറേഷൻ അജയ്'; ആദ്യ വിമാനം രാത്രി 11.30ന്

ദൗത്യത്തിനായി ചാർട്ടേർഡ് വിമാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും സർവ്വീസ് നടത്തും.

Written by - Zee Malayalam News Desk | Last Updated : Oct 12, 2023, 08:35 AM IST
  • സംഘർഷ ഭൂമിയിൽ നിന്ന് മടങ്ങിയെത്താൻ താൽപര്യമുള്ള ഇന്ത്യക്കാരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.
  • ഇസ്രയേലിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരുടെയും വിവരശേഖരണം തുടങ്ങിയതായും എംബസി വ്യക്തമാക്കി.
Operation Ajay: ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ 'ഓപ്പറേഷൻ അജയ്'; ആദ്യ വിമാനം രാത്രി 11.30ന്

ഇസ്രയേൽ-ഹമാസ് സംഘർഷ ഭൂമിയിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഓപ്പറേഷൻ അജയ് എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ദൗത്യത്തിന്റെ ഭാ​ഗമായി ആദ്യ പ്രത്യേക വിമാനം രാത്രി 11.30ന് ടെൽ അവീവിൽ നിന്ന് പുറപ്പെടും. ദൗത്യത്തിനായി ചാർട്ടേർഡ് വിമാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും സർവ്വീസ് നടത്തും. ബുധനാഴ്ച രാത്രിയാണ് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ ഒഴിപ്പിക്കൽ നടപടികൾ പ്രഖ്യാപിച്ചത്.

സംഘർഷ ഭൂമിയിൽ നിന്ന് മടങ്ങിയെത്താൻ താൽപര്യമുള്ള ഇന്ത്യക്കാരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇസ്രയേലിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരുടെയും വിവരശേഖരണം തുടങ്ങിയതായും എംബസി വ്യക്തമാക്കി. രജിസ്റ്റർ ചെയ്‌ത ഇന്ത്യൻ പൗരന്മാരുടെ ആദ്യ വിഭാഗത്തിന് ഇമെയിൽ അയച്ചതായി ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. രജിസ്റ്റർ ചെയ്ത മറ്റ് ആളുകൾക്കുള്ള സന്ദേശങ്ങൾ തുടർന്നുള്ള ഫ്ലൈറ്റുകൾക്ക് അനുസരിച്ച് നൽകും.

Also Read: Train derailed: ബിഹാറിൽ ട്രെയിൻ പാളം തെറ്റി, നാല് മരണം; നിരവധി പേർക്ക് പരിക്ക്

ഏകദേശം 18,000 ഇന്ത്യൻ പൗരന്മാർ ഇസ്രായേലിൽ താമസിക്കുകയും ജോലി ചെയ്യുകയും/പഠിക്കുകയും ചെയ്യുന്നുണ്ട്. അവരിൽ വലിയൊരു വിഭാഗം മറ്റുള്ളവരെ പരിചരിക്കുന്ന സെക്ഷനിൽ പ്രവർത്തിക്കുന്നവരാണ്. ഏകദേശം 1,000 വിദ്യാർത്ഥികളും നിരവധി ഐടി പ്രൊഫഷണലുകളും വജ്ര വ്യാപാരികളും ഇവിടെ ഉണ്ട്. ഇവരെ കൂടാതെ ഗുജറാത്തിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ 60,000ഓലം ഇന്ത്യൻ വംശജരും മടങ്ങിയെത്താൻ സഹായം തേടിയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. അതേസമയം സ്ഥിതി​ഗതികൾ നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂർ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്.

അതേസമയം ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നതായി റിപ്പോർട്ട്. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേൽ പൂർണ്ണമായി വിച്ഛേദിച്ചതോടെ ഗാസയിലെ പവർ സ്റ്റേഷൻ അടച്ചു പൂട്ടി. ഗാസയിലെ പൊതുജനങ്ങൾക്കുള്ള ഭക്ഷണവും ജലവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ അനുവദിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യർത്ഥിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News