കൊറോണ: ജയ ബച്ചന്‍റെയും ഐശ്വര്യ റായിയുടെയും ആദ്യ പരിശോധന ഫലം പുറത്ത്!!

മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. 

Last Updated : Jul 12, 2020, 07:59 AM IST
  • അമിതാഭിനും അഭിഷേകിനും മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും മറ്റ് കുടുംബാംഗങ്ങള്‍, ജോലിക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപെ അറിയിച്ചു.
കൊറോണ: ജയ ബച്ചന്‍റെയും ഐശ്വര്യ റായിയുടെയും ആദ്യ പരിശോധന ഫലം പുറത്ത്!!

ന്യൂഡല്‍ഹി: മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. 

മുംബൈ(Mumbai)യിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. കൊറോണ വൈറസ് (Corona Virus) സ്ഥിരീകരിച്ച വിവരം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ (Twitter) അക്കൗണ്ടുകളിലൂടെ ഇവര്‍ തന്നെയാണ് അറിയിച്ചത്. 

അഭിഷേക് ബച്ചനും (Abhishek Bachchan) അമിതാഭ് ബച്ചനു(Amitabh Bachchan) മൊഴികെ കുടുംബത്തില്‍ മറ്റാര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. COVID-19 സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കുടുംബാംഗങ്ങള്‍ നിരീക്ഷത്തിലാണ്.

അതേസമയം, ജയാ ബച്ച(Jaya Bachchan)ന്‍റെയും ഐശ്വര്യ റായി(Aishwarya Rai Bachchan)യുടെയും ആന്‍റിജന്‍ പരിശോധന ഫലം പുറത്തുവന്നു. ഇരുവരുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇരുവരുടെയും സ്വാബ് ടെസ്റ്റ്‌ ഫലത്തിനായി കാത്തിരിക്കുകയാണ്.

അമിതാഭിനും അഭിഷേകിനും മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും മറ്റ് കുടുംബാംഗങ്ങള്‍, ജോലിക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപെ അറിയിച്ചു.

Trending News