ജയലളിതയുടെ മരണകാരണം രക്തത്തിലെ അണുബാധ മൂലം: ഡോ റിച്ചാർഡ് ജോൺ ബീൽ

അന്തരിച്ച തമിഴ്നാട്‌ മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായിരുന്ന ജെ. ജയലളിതയുടെ മരണ കാരണം രക്തത്തിൽ അണുബാധ മൂലമെന്ന് ലണ്ടനിൽനിന്ന് എത്തി അവരെ ചികിൽസിച്ച ഡോ. റിച്ചാർഡ് ജോൺ ബീൽ. 

Last Updated : Feb 6, 2017, 04:32 PM IST
ജയലളിതയുടെ മരണകാരണം രക്തത്തിലെ അണുബാധ മൂലം: ഡോ റിച്ചാർഡ് ജോൺ ബീൽ

ചെന്നൈ: അന്തരിച്ച തമിഴ്നാട്‌ മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായിരുന്ന ജെ. ജയലളിതയുടെ മരണ കാരണം രക്തത്തിൽ അണുബാധ മൂലമെന്ന് ലണ്ടനിൽനിന്ന് എത്തി അവരെ ചികിൽസിച്ച ഡോ. റിച്ചാർഡ് ജോൺ ബീൽ. 

രക്തത്തിൽ അണുബാധയുണ്ടെന്നു പരിശോധനയിൽ കണ്ടെത്തി. പിന്നീട് സെപ്സിസ് ബാധിച്ച് അവർ അതീവ ഗുരുതരാവസ്ഥയിലായി. ജയലളിതയുടെ മരണത്തെക്കുറിച്ച് ഉയരുന്ന വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് വിശദാംശങ്ങള്‍ നൽകുന്നതെന്നും ബീൽ അറിയിച്ചു.

സെപ്സിസ് ബാക്ടീരിയയുടെ സാന്നിധ്യം ജയയുടെ രക്തത്തിൽ കണ്ടെത്തി. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അവർക്കുണ്ടായിരുന്നു. അതവരുടെ അവയവങ്ങളെ ബാധിച്ചു. ഏറ്റവും മികച്ച ചികിത്സയാണ് അപ്പോളോ ആശുപത്രി ജയലളിതയ്ക്ക് നല്‍കിയതെന്ന് ലണ്ടനിൽ നിന്നുള്ള ഡോക്ടർ റിച്ചാര്‍ഡ് ബെയ്‍ലും പറഞ്ഞു. 

വളരെ മോശം അവസ്ഥയിലാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് സ്ഥിതിഗതികൾ മെച്ചപ്പെട്ടു. എന്നാല്‍, പ്രമേഹം കൂടുതലായിരുന്നതിനാൽ അസുഖങ്ങൾ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. അതിനാലാണ് നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തതെന്നും റിച്ചാര്‍ഡ് ബീല്‍ പറഞ്ഞു.

ആശുപത്രിയിൽ എത്തിയ അവർക്ക് ബോധമുണ്ടായിരുന്നെന്നും ചികിൽസയോടു പ്രതികരിച്ചിരുന്നെന്നും ബീൽ അറിയിച്ചു. . മുഖത്തും ശരീരത്തുമുണ്ടായ പാടുകൾ മെഡിക്കൽ ടേപ്പുകൾ ഉപയോഗിച്ചതിന്‍റെയാകം. രോഗിയുടെ ചിത്രമെടുക്കുന്നതും സ്വകാര്യകാര്യങ്ങൾ പുറത്തുവിടുന്നതും ശരിയായ രീതിയല്ല. അതവരുടെ സ്വകാര്യതയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജയലളിതയുടെ മരണത്തോട് അനുബന്ധിച്ചുയർന്ന രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങൾ ഡോക്ടർമാരാണെന്നും മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്കേ ഉത്തരം നൽകുകയുള്ളെന്നും അദ്ദേഹം വ്യക്തമാക്കി.

Trending News