കല്‍പ്പന ചത്തത്​ കോവിഡ്​ മൂലമല്ല... ആശ്വാസത്തില്‍ മൃഗശാല അധികൃതര്‍

ഡല്‍ഹി മൃഗശാലയിലെ വെള്ളകടുവ കല്‍പ്പന ചത്തത്​ കോവിഡ്​ മൂലമല്ലെന്ന്​ മൃഗശാല അധികൃതര്‍. 

Last Updated : Apr 25, 2020, 01:05 PM IST
കല്‍പ്പന ചത്തത്​ കോവിഡ്​ മൂലമല്ല... ആശ്വാസത്തില്‍ മൃഗശാല അധികൃതര്‍

ന്യൂഡല്‍ഹി: ഡല്‍ഹി മൃഗശാലയിലെ വെള്ളകടുവ കല്‍പ്പന ചത്തത്​ കോവിഡ്​ മൂലമല്ലെന്ന്​ മൃഗശാല അധികൃതര്‍. 

മറ്റു പ്രത്യേക രോഗ ലക്ഷണ​ങ്ങളൊന്നും കടുവക്ക്​ ഉണ്ടായിരുന്നില്ല എന്നും വൃക്കയുടെ പ്രവര്‍ത്തനം നിലച്ചതും പ്രായാധിക്യത്തെ തുടര്‍ന്നുള്ള പ്രശ്​നങ്ങളു൦ മൂലമാണ് കടുവ ചത്തത് എന്നും അധികൃതര്‍ അറിയിച്ചു.

കടുവയുടെ സാമ്പിളുകള്‍ ബറെയ്ലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കടുവയ്ക്ക് കൊറോണ ഇല്ലെന്ന് വ്യക്തമായത്. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് വെള്ളക്കടുവ ചത്തത്. വ്യാ​ഴാ​ഴ്ച​യാ​ണ്   സം​സ്‌​ക​രി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചാ​ണ് സം​സ്‌​കാ​രം ന​ട​ത്തി​യ​ത്.

Trending News