പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനൊരുങ്ങി കമല്‍ഹാസന്‍

പിറന്നാള്‍ ദിനത്തില്‍ തന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനകള്‍ നല്‍കി കമല്‍ഹാസന്‍. നവംബര്‍ 7 ന് വലിയ ഒരു പ്രഖ്യാപനത്തിനൊരുങ്ങിക്കൊള്ളാന്‍ കമല്‍ഹാസന്‍ ആരാധകരോട് പറഞ്ഞു. പ്രമുഖ തമിഴ് മാധ്യമത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആരാധകര്‍ക്ക് തനിക്കൊപ്പം ചേര്‍ന്ന്  പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

Last Updated : Oct 26, 2017, 04:36 PM IST
 പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനൊരുങ്ങി കമല്‍ഹാസന്‍

ചെന്നൈ‌: പിറന്നാള്‍ ദിനത്തില്‍ തന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനകള്‍ നല്‍കി കമല്‍ഹാസന്‍. നവംബര്‍ 7 ന് വലിയ ഒരു പ്രഖ്യാപനത്തിനൊരുങ്ങിക്കൊള്ളാന്‍ കമല്‍ഹാസന്‍ ആരാധകരോട് പറഞ്ഞു. പ്രമുഖ തമിഴ് മാധ്യമത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആരാധകര്‍ക്ക് തനിക്കൊപ്പം ചേര്‍ന്ന്  പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

നിസ്വാര്‍ത്ഥമായി തമിഴ്നാടിന് വേണ്ടി സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവരെ കമല്‍ഹാസന്‍ സ്വാഗതം ചെയ്തു. പുതിയ ആശയങ്ങളും പുതിയ മുഖങ്ങളുമാണ് തനിക്കൊപ്പം അണിചേരുകയെന്ന് കമല്‍ഹാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയിലേക്കുള്ള ധനസമാഹരണത്തിന് സുതാര്യത ഉറപ്പാക്കുമെന്നും പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങളോട് ആം ആദ്മി പാര്‍ട്ടിയോട് കടപ്പാടുണ്ടെന്നും കമല്‍ഹാസന്‍ നേരത്തെ വിശദമാക്കിയിരുന്നു. ജൂലൈ മുതല്‍ തന്നെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയെ രൂപീകരിക്കാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍ വെളിപ്പെടുത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടിയോട് അനുഭാവ പൂര്‍ണമായ നിലപാടുകള്‍ സ്വീകരിച്ച കമല്‍ഹാസന്‍ കാവി തന്‍റെ നിറമല്ലെന്ന് വ്യക്തമാക്കിയിരുന്നു. നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടിരുന്നു. എഐഡിഎംകെ യുടെ ഭരണം അഴിമതിയില്‍ മുങ്ങിയതാണെന്ന് കമല്‍ഹാസന്‍ നിരവധി തവണ ആരോപിച്ചിട്ടുള്ളതാണ്. മറ്റ് താരങ്ങളില്‍ നിന്ന് വിഭിന്നമായി സേവന പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞതാണ് കമല്‍ഹാസന്‍റെ പിറന്നാളാഘോഷങ്ങള്‍. 

Trending News