ഹരിയാനയില്‍ കര്‍ണാടക മോഡല്‍ തിരഞ്ഞെടുപ്പ് ഫലം?

തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്‌സിറ്റ് പോളില്‍നിന്നും വിഭിന്നമായുള്ള സൂചനകളാണ്  ഇപ്പോള്‍ ഹരിയാനയില്‍നിന്നും പുറത്തു വരുന്നത്.

Last Updated : Oct 23, 2019, 07:38 PM IST
ഹരിയാനയില്‍ കര്‍ണാടക മോഡല്‍ തിരഞ്ഞെടുപ്പ് ഫലം?

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്‌സിറ്റ് പോളില്‍നിന്നും വിഭിന്നമായുള്ള സൂചനകളാണ്  ഇപ്പോള്‍ ഹരിയാനയില്‍നിന്നും പുറത്തു വരുന്നത്.

ഹരിയാനയില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും തുല്യസാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കല്പിക്കുന്നത്.
കൂടാതെ, ഇതിന് പിന്തുണ നല്‍കുന്ന ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കൂടി പുറത്തു വന്നിട്ടുണ്ട്.  

ഹരിയാനയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും തുല്യസാധ്യതയെന്ന എക്‌സിറ്റ് പോള്‍ പുറത്തുവിട്ട ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ അതിനുള്ള കാരണങ്ങള്‍ കൂടി വ്യക്തമാക്കി. ജാട്ട്, ദളിത്, മുസ്ലിം വോട്ടുകളില്‍ വിധി നിര്‍ണയിക്കപ്പെടുന്ന മണ്ഡലങ്ങളാണ് ല്യസാധ്യത കാര്യങ്ങളെത്തിക്കുന്നതെന്നാണ് അവര്‍ പറയുന്നത്.

കഴിഞ്ഞ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചതുപോലെ ഇത്തവണയും ബിജെപിക്ക് 33% വോട്ട് ലഭിക്കുമെന്നാണ് അവര്‍ പറയുന്നത്. അതായത്, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വളരെക്കുറവാണ് എന്നതാണ് വാസ്തവം. വിവിധ വിഷയങ്ങളില്‍ ബിജെപി സര്‍ക്കാരിനെതിരാണ് ജാട്ട്, ദളിത് വിഭാഗങ്ങളെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മഹാരാഷ്ട്രയില്‍ ജാട്ട് വിഭാഗ൦ സമരത്തിനിറങ്ങിയപ്പോള്‍ ബിജെപി സര്‍ക്കാര്‍ അവരെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. അതില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ 2016-ല്‍ ഹരിയാനയില്‍ ജോലിയിലും വിദ്യാഭ്യാസ മേഖലയിലും സംവരണം വേണമെന്നാവശ്യപ്പെട്ട് ജാട്ട് വിഭാഗക്കാര്‍ സമരത്തിനിറങ്ങിയപ്പോള്‍ സര്‍ക്കാര്‍ അവരെ പരിഗണിച്ചതേയില്ല. ഇത് ഈ വിഭാത്തില്‍ കടുത്ത എതിര്‍പ്പ് ഉളവാക്കിയിട്ടുണ്ട് എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഈ കാരണങ്ങളാണ് ഹരിയാനയില്‍ കര്‍ണാടക മോഡല്‍ ഫലം വരാന്‍ കാരണമെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്.
 
90 അംഗ ഹരിയാന നിയമസഭയില്‍ ബി.ജെ.പി 32-44 സീറ്റുകള്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് അവര്‍ പറയുന്നത്. ഇവിടെ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 47 സീറ്റാണ്. അതേസമയം കോണ്‍ഗ്രസിന്‍റെ വിജയസാധ്യത പറയുന്നത് 30-42 സീറ്റുകളിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ 15 സീറ്റുകള്‍ മാത്രം ജയിച്ച സംസ്ഥാനത്താണിത്.

അതുപോലെ ജന്‍നായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി) 6-10 സീറ്റുകള്‍ വിജയിക്കുമെന്നാണ് പ്രവാചനം. മറ്റുള്ള കക്ഷികളും 6-10 സീറ്റുകള്‍ വിജയിക്കു൦. 

ഇതേ നില തുടര്‍ന്നാല്‍ ഹരിയാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല.

More Stories

Trending News