പൊലിഞ്ഞത് തമിഴകത്തിന്‍റെ ഉദയസൂര്യന്‍

 

Last Updated : Aug 7, 2018, 06:53 PM IST
പൊലിഞ്ഞത് തമിഴകത്തിന്‍റെ ഉദയസൂര്യന്‍

 

തമിഴകത്തിന്‍റെ 'കലൈഞ്ജർ' എന്നറിയപ്പെടുന്ന എം. കരുണാനിധി തമിഴ്‌നാട് സംസ്ഥാനത്തിന്‍റെ മുൻ മുഖ്യമന്ത്രിയും, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ)യുടെ അദ്ധ്യക്ഷനുമായിരുന്നു

1969-ൽ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എൻ. അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്നാണ് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. അഞ്ചു തവണയാണ് അദ്ദേഹം തമിഴകത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ളത്. 

നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. ദക്ഷിണാമൂർത്തിയൊന്നായിരുന്നു അച്ഛനമ്മമാർ അദ്ദേഹത്തിന് നൽകിയ പേര്.

പതിമൂന്നാം വയസ്സിൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപെട്ടു തുടങ്ങിയ അദ്ദേഹം, വിദ്യാർത്ഥികളെ സംഘടിപ്പിക്കാനും അവരുടെ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനും ഇളൈഞ്ചർ മറുമലർച്ചി എന്ന സംഘടന രൂപീകരിച്ചു. പെരിയോരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡ് നിന്നും പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തിൽ പ്രവർത്തിച്ചു. ഹിന്ദി വിരുദ്ധ സമരത്തിന്‍റെ മുന്നണിയിലും അദ്ദേഹമുണ്ടായിരുന്നു. 

അഭിമന്യു എന്ന പുരാണ ചിത്രത്തിനായി സംഭാഷണങ്ങളെഴുതിയെങ്കിലും ചിത്രത്തിൽ പേരുണ്ടായിരുന്നില്ല. നിരാശനായ അദ്ദേഹം തിരുവാരൂരേക്ക് മടങ്ങുകയും പിന്നീട് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാവുകയും ചെയ്തു. 

 

 

Trending News