ബുര്‍ഹന്‍ വാനിയുടെ കൊല: കാശ്മീരില്‍ സംഘര്‍ഷം രൂക്ഷം; ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി

Last Updated : Jul 10, 2016, 02:07 PM IST
ബുര്‍ഹന്‍ വാനിയുടെ കൊല: കാശ്മീരില്‍ സംഘര്‍ഷം രൂക്ഷം; ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി

ശ്രീനഗർ ∙ ഹിസ്‌ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയെ സൈനികര്‍ വധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി ഉയർന്നു. 96 സുരക്ഷ ഉദ്യോഗസ്ഥരടക്കം 126ലധികം പേർക്ക് പരുക്കേറ്റു. ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  പ്രതിഷേധത്തെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ഥാടന യാത്രയകളും ബാരാമുള്ള മേഖലയിലെ ട്രെയിന്‍ ഗതാഗതവും നിര്‍ത്തി വച്ചിരിക്കുകയാണ്.

അതേസമയം, വാനിയുടെ മരണം കൂടുതൽ യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്ന  ഭയം സുരക്ഷാ ഏജൻസികൾക്കുണ്ട്. ഔദ്യോഗിക കണക്കുകൾപ്രകാരം നാൽപതിനായിരംപേര്‍ വാനിയുടെ കബറടക്കത്തിനെത്തി. കശ്മീരിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന് 20 അഡീഷനൽ പാരാമിലിട്ടറി സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ദക്ഷിണ കശ്മീരിലെ ആനന്ദ്നാഗ്, കുൽഗാം, പുൽവാമ, ഷോപിയൻ മേഖലകളിലാണു വ്യാപക സംഘർഷമുണ്ടായത്.

Trending News