Delhi Liquor Scam Case : ഡല്‍ഹി മദ്യനയ അഴിമതി കേസ്: ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയെ ഇഡി നാളെ ചോദ്യം ചെയ്യും

ഭാരത് രാഷ്ട്ര സമിതി പാർട്ടിയുടെ എംഎൽസി ആയ കവിതയോട് നാളെ മാർച്ച് 9 ന് ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 8, 2023, 11:12 AM IST
  • ഭാരത് രാഷ്ട്ര സമിതി പാർട്ടിയുടെ എംഎൽസി ആയ കവിതയോട് നാളെ മാർച്ച് 9 ന് ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • വ്യവസായിയായ അരുൺ രാമചന്ദ്ര പിള്ളയോടൊപ്പം ചോദ്യം ചെയ്യാനാണ് കവിതയോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
  • കേസിലെ പതിനാലാം പ്രതിയായ അരുണിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
Delhi Liquor Scam Case : ഡല്‍ഹി മദ്യനയ അഴിമതി കേസ്:  ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയെ  ഇഡി നാളെ ചോദ്യം ചെയ്യും

ഡല്‍ഹി മദ്യനയ അഴിമതി കേസിൽ  തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. ഭാരത് രാഷ്ട്ര സമിതി പാർട്ടിയുടെ എംഎൽസി ആയ കവിതയോട് നാളെ മാർച്ച് 9 ന് ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. വ്യവസായിയായ അരുൺ രാമചന്ദ്ര പിള്ളയോടൊപ്പം ചോദ്യം ചെയ്യാനാണ് കവിതയോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ പതിനാലാം പ്രതിയായ അരുണിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. 

സൗത്ത് ഗ്രൂപ്പിന്റെ നേതാവാണ് അരുൺ പിള്ളയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കവിതയുമായും കേസിലെ മറ്റുള്ളവരുമായും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മദ്യവിൽപ്പന സംഘമായ സൗത്ത് ഗ്രൂപ്പിനെ അരുൺ പിള്ള പ്രതിനിധികരിച്ചിരുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ പറഞ്ഞിരുന്നു. ഈ ഗ്രൂപ്പിൽ ശരത് റെഡ്ഡി (അരബിന്ദോ ഫാർമയുടെ പ്രമോട്ടർ), മഗുന്ത ശ്രീനിവാസുലു റെഡ്ഡി (വൈഎസ്ആർ കോൺഗ്രസ് എംപി), കവിത തുടങ്ങിയവരാണ് ഉള്ളതെന്നാണ് ഇഡി നൽകുന്ന വിവരം.

ALSO READ: Manish Sisodia Arrest: മനീഷ് സിസോദിയ 5 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ

ഡല്‍ഹി മദ്യനയ അഴിമതി കേസിൽ ഉപ മുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. മനീഷ് സിസോദിയയെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിയ്ക്കുകയാണ്‌.  ഡല്‍ഹി  റോസ് അവന്യൂ കോടതിയാണ്  സിസോദിയയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. 

അതേസമയം,  അഴിമതി കേസ്  രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് സിബിഐ ആരോപിച്ചു. ആം ആദ്മി പാർട്ടിയെ അനുകൂലിക്കുന്നവർ വിഷയം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് വാദത്തിനിടെ സിബിഐ കുറ്റപ്പെടുത്തി.  പുതിയ മദ്യനയം എങ്ങനെ തയ്യാറാക്കി, ആരാണ് ഒപ്പിട്ടത്, മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനത്തിലേക്ക് നയിച്ച ചര്‍ച്ചകള്‍ ഇവയയെക്കുറിച്ച് വിശദമാക്കുന്ന രേഖകളൊന്നും ഇപ്പോള്‍ കാണാനില്ലെന്ന് സിസോദിയയെ അറസ്റ്റ് ചെയ്ത സമയത്ത് സിബിഐ പറഞ്ഞിരുന്നു. കൂടാതെ, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി സിസോദിയ നൽകുന്നില്ലെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News