കേരളവും ബംഗാളും ദേശവിരുദ്ധ ശക്തികളെ പിന്തുണയ്ക്കുന്നു; മോഹന്‍ ഭഗവത്

കേരളത്തിലേയും ബംഗാളിലേയും സര്‍ക്കാരുകള്‍ ദേശവിരുദ്ധ ശക്തികളെ പിന്തുണയ്ക്കുകയാണെന്ന ഗുരുതര ആരോപണവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. 

Last Updated : Sep 30, 2017, 11:10 AM IST
കേരളവും ബംഗാളും ദേശവിരുദ്ധ ശക്തികളെ പിന്തുണയ്ക്കുന്നു; മോഹന്‍ ഭഗവത്

മുംബൈ: കേരളത്തിലേയും ബംഗാളിലേയും സര്‍ക്കാരുകള്‍ ദേശവിരുദ്ധ ശക്തികളെ പിന്തുണയ്ക്കുകയാണെന്ന ഗുരുതര ആരോപണവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. 

ഈ സംസ്ഥാനങ്ങളില്‍ മനപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാന്‍ ജിഹാദികള്‍ ശ്രമിക്കുകയാണെന്നും കേരളത്തിലേയും ബംഗാളിലേയും സര്‍ക്കാരുകള്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റാതെ ജിഹാദി ഘടകങ്ങളെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നതെന്നും ആരോപിച്ചു. ഇതിനെതിരെ ജനങ്ങള്‍ പ്രതിരോധം തുടങ്ങിയിട്ടുണ്ടെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

ആര്‍എസ്എസിന്‍റെ സ്ഥാപക വാര്‍ഷികത്തോട് അനുബന്ധിച്ച് പൂനെയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശുവിനെ സംരക്ഷിക്കുകയെന്നത് ഭരണഘടനയ്ക്ക് അനുസൃതമാണ്. ഏതെങ്കിലും ഒരു പ്രത്യേക മതത്തില്‍പ്പെട്ടവര്‍ മാത്രമല്ല പശുവിനെ വളർത്തുന്നത്. അവയെ പരിപാലിക്കുന്നതും സംരക്ഷിക്കുന്നതുമായ നിരവധി മുസ്ലിംകളെ തനിക്ക് അറിയാമെന്നും ജീവിതം തന്നെ അതിനായി ബലിയർപ്പിച്ചവരുണ്ടെന്നും ഭഗവത് പറഞ്ഞു. പശു സംരക്ഷണത്തിനായി ഇറങ്ങുന്ന 'ഗോ-രക്ഷകര്‍' നിയമങ്ങൾ ലംഘിക്കാതിരിക്കുവാന്‍ ശ്രമിക്കണമെന്നും ഭഗവത് കൂട്ടിച്ചേര്‍ത്തു.

Trending News