Karnataka Bus Ban: കേരളത്തിൽ നിന്നുള്ള ബസ്സുകൾക്ക് കർണ്ണാടകത്തിൽ വിലക്ക്

അതേ സമയം ബെ​ഗുളുരുവിലേക്കുള്ള സർവ്വീസുകൾ സർവ്വീസ് നടത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Aug 1, 2021, 04:18 PM IST
  • ബെ​ഗുളുരുവിലേക്കുള്ള സർവ്വീസുകൾ സർവ്വീസ് നടത്തുമെന്നും കെഎസ്ആർടിസി
  • നാളെ മുതൽ ഒരാഴ്ചത്തേക്ക് അതിർത്തി വരെ മാത്രമേ സർവ്വീസ് നടത്തുകയുള്ളൂവെന്ന് കെഎസ്ആർടിസി
  • തിരുവനന്തപുരം -ബെ​ഗുളുരു റൂട്ടിൽ ഒരു സ്കാനിയ ബസും, ബാക്കി 14 ഡീലക്സ്- എക്സ്പ്രസ് ബസുകളുമാണ് സർവ്വീസ് നടത്തുന്നത്
Karnataka Bus Ban: കേരളത്തിൽ നിന്നുള്ള ബസ്സുകൾക്ക് കർണ്ണാടകത്തിൽ വിലക്ക്

തിരുവനന്തപുരം; കർണ്ണാടകയിലെ  ദക്ഷിണ കനറാ ജില്ല കളക്ടർ  കേരളത്തിൽ നിന്നുള്ള ബസുകൾ ഒരാഴ്ചക്കാലത്തേക്ക് കർണ്ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ  കാസർഗോഡ് - മംഗലാപുരം, കാസർഗോഡ് - സുള്ള്യ, കാസർഗോഡ് - പുത്തൂർ എന്നിവടങ്ങളിലേക്ക് കെഎസ്ആർടിസി നടത്തുന്ന  സർവ്വീസുകൾ നാളെ (ആ​ഗസ്റ്റ് 2) മുതൽ ഒരാഴ്ചത്തേക്ക് അതിർത്തി വരെ മാത്രമേ സർവ്വീസ് നടത്തുകയുള്ളൂവെന്ന് കെഎസ്ആർടിസി അറിയിച്ചു. 

അതേ സമയം ബെ​ഗുളുരുവിലേക്കുള്ള സർവ്വീസുകൾ സർവ്വീസ് നടത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു. മുത്തങ്ങ, മാനന്തവാടി വഴിയുമാണ് നിലവിൽ ബെ​ഗുളുരുവിലേക്ക് സർവ്വീസ് നടത്തുന്നത്. തിരുവനന്തപുരം -ബെ​ഗുളുരു റൂട്ടിൽ ഒരു സ്കാനിയ ബസും, ബാക്കി 14 ഡീലക്സ്-  എക്സ്പ്രസ് ബസുകളുമാണ് സർവ്വീസ് നടത്തുന്നത്. 

കേരളത്തിൽ നിന്നും കർണ്ണാടകയിൽ യാത്ര ചെയ്യുന്നവർ കർണ്ണാടകയിൽ എത്തുന്നതിന്  72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റും യാത്രാ വേളയിൽ കൈയ്യിൽ കരുതണം.  

ALSO READ: Covid-19 ജാ​ഗ്രത പാലിച്ചില്ലെങ്കിൽ മൂന്നാംതരം​ഗം; അതീവ ജാ​ഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്

കേരളത്തിൽ നിന്നും ബെ​ഗുളുരൂ, മൈസൂറിലേക്കും, തിരിച്ചുമുള്ള സർവ്വീസുകൾ

തിരുവനന്തപുരം -ബെ​ഗുളുരു ( വൈകുന്നേരം 5 മണി), തിരുവനന്തപുരം -ബെ​ഗുളുരു (വൈകിട്ട് 6.30 ), കണ്ണൂർ -  ബെ​ഗുളുരു (രാവിലെ 7.35), കണ്ണൂർ -  ബെ​ഗുളുരു  ( രാത്രി 9.30 ), തലശ്ശേരി - ബെ​ഗുളുരു (രാത്രി 8.16),  വടകര- ബെ​ഗുളുരു ( രാത്രി 8മണി), പയ്യന്നൂർ - ബെ​ഗുളുരൂ ( വൈകിട്ട് 6.01), കോഴിക്കോട് - ബെ​ഗുളുരു (രാവിലെ 7 മണി), കോഴിക്കോട് - ബെ​ഗുളുരു ( രാവിലെ 8.34),

കോഴിക്കോട് - ബെ​ഗുളുരു (രാവിലെ 10 മണി), കോഴിക്കോട് - ബെ​ഗുളുരു ( ഉച്ചയ്ക്ക് 1.30), കോഴിക്കോട് - ബെ​ഗുളുരു ( വൈകിട്ട് 6 മണി), കോഴിക്കോട് - ബെ​ഗുളുരു ( രാത്രി 7.01 ), കോഴിക്കോട് - ബെ​ഗുളുരു (രാത്രി 8.01)  കോഴിക്കോട് - ബെ​ഗുളുരു ( രാത്രി 10.03),  കൽപ്പറ്റ - മൈസൂർ ( രാവിലെ 5 മണി), കോഴിക്കോട് -മൈസൂർ ( രാവിലെ 10.30 ), കോഴിക്കോട് -മൈസൂർ (രാവിലെ 11.15 )

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News