Exit Poll 2022 Live: ഗുജറാത്തും ഹിമാചലും ആര് ഭരിക്കും? എക്സിറ്റ് പോൾ ഫലങ്ങൾ

ഇരു സംസ്ഥാനങ്ങളിലെയും ഫലങ്ങളെ രാഷ്ട്രീയ നിരീക്ഷകർ നോക്കി കാണുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ തത്സമയം നിങ്ങളിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

Last Updated : Dec 5, 2022, 08:54 PM IST
Live Blog

ന്യൂഡൽഹി: ഗുജറാത്ത്-ഹിമാചൽ സംസ്ഥാനങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കും. വളരെ അധികം ആകാംക്ഷയോടെയാണ് ഇരു സംസ്ഥാനങ്ങളിലെയും ഫലങ്ങളെ രാഷ്ട്രീയ നിരീക്ഷകർ നോക്കി കാണുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ തത്സമയം നിങ്ങളിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

5 December, 2022

  • 21:00 PM

    Gujarat Elections Exit Polls Results - ഗുജറാത്തിൽ ബിജെപി തുടരും. 110-125 സീറ്റുകൾ നേടാൻ സാധ്യത. കോൺഗ്രസ് 45-60 സീറ്റുകൾ നേടും. എഎപി 1-5 സീറ്റ് വരെ നേടും. മറ്റുള്ളവർ നാല് വരെ സീറ്റുകൾ നേടിയേക്കും. ആകെ 182 സീറ്റുകളാണ് ഗുജറാത്ത് നിയമസഭയിൽ ഉള്ളത്.

  • 21:00 PM

    സെൻട്രൽ ഗുജറാത്തിൽ നിന്നും ബിജെപി 35 സീറ്റകൾ സ്വന്തമാക്കു. കോൺഗ്രസിന് 17 സീറ്റുകൾ ലഭിക്കും. എഎപി രണ്ട് സീറ്റുകൾ വരെ ലഭിക്കാൻ സാധ്യത

  • 20:45 PM

    Gujarat Elections Exit Polls Results : സെൻട്രൽ ഗുജറാത്ത് (54 സീറ്റുകൾ)

    ബിജെപി - 49 %

    കോൺഗ്രസ് - 40%

    എഎപി - 9%

  • 20:45 PM

    Gujarat Elections Exit Polls Results : വടക്കൻ ഗുജറാത്ത് (32 സീറ്റുകൾ)

    ബിജെപി - 49 %

    കോൺഗ്രസ് - 40%

    എഎപി - 1%

    മറ്റുള്ളവർ - 4 %

  • 19:15 PM

    ഗുജറാത്തിൽ റെക്കോർഡ് സീറ്റുകളുമായി ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ പറഞ്ഞു

  • 19:00 PM

    ഹിമാചൽ പ്രദേശിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ ബിജെപി 35 മുതൽ 40 വരെ സീറ്റുകൾ നേടുമെന്നാണ് സൂചന. കോൺഗ്രസിന് 20 മുതൽ 25 വരെ സീറ്റുകൾ ലഭിക്കും. അതേ സമയം ആം ആദ്മി പാർട്ടിക്ക് 0 മുതൽ 3 വരെ സീറ്റുകൾ ലഭിക്കും. ഇവ കൂടാതെ മറ്റുള്ളവരുടെ അക്കൗണ്ടിൽ 0 മുതൽ 5 വരെ സീറ്റുകൾ പോകുന്നതായി കാണുന്നു

  • 18:00 PM

    ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ  ബിജെപിക്ക് 47 ശതമാനം വോട്ടും കോൺഗ്രസിന് 41 ശതമാനം വോട്ടുമാണ് ലഭിക്കുക. ഇവരെക്കൂടാതെ ആം ആദ്മി പാർട്ടിക്ക് 2 ശതമാനവും മറ്റുള്ളവർക്ക് 10 ശതമാനവും വോട്ട് നേടാം.

  • 18:00 PM

    ഹിമാചൽ പ്രദേശിൽ 68 ഉം, ഗുജറാത്തിൽ 182 ഉം മണ്ഡലങ്ങൾ ജനവിധി തേടുന്നു

  • 16:30 PM

    വൈകുന്നേരം അഞ്ചരയോടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ സീ ന്യൂസ് സംപ്രേക്ഷണം ചെയ്യുന്നത്

Trending News