ചെന്നൈ : നടൻ ആർ ശരത് കുമാർ നേതൃത്വത്തിലുള്ള അഖിലേന്ത്യ സമത്വ മക്കൾ കക്ഷി (എഐഎസ്എംകെ) പാർട്ടി ബിജെപിയിൽ ലയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ കൂടുതൽ ശക്തിപ്രകടനം കാഴ്ചവെക്കുന്നതിനാണ് ബിജെപിയുടെ ഈ നീക്കം. സമത്വ കക്ഷി ബിജെപിക്കൊപ്പം ചേരുമെന്ന് നേരത്തെ വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ ഔദ്യോഗിക ലയനമാണ് ഇന്ന് ചെന്നൈയിൽ വെച്ച് നടന്നത്.
"ഇത് ജനങ്ങൾക്ക് വേണ്ടിയാണ്. ഇത് രാജ്യത്തിന് വേണ്ടിയാണ്. രാജ്യതാൽപര്യത്തിന് വേണ്ടി നമ്മൾ പ്രവർത്തിക്കണം. ഈ തീരുമാനത്തിൽ ഞങ്ങൾക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്" ശരത് കുമാർ പറഞ്ഞു. രണ്ട് റൗണ്ട് ചർച്ചകൾക്കൊടുവിലാണ് ലയന തീരുമാനം ഇരുപാർട്ടികൾക്കും എടുക്കാൻ സാധിച്ചത്.
തമിഴ്നാട്ടിൽ നിന്നും കേന്ദ്രമന്ത്രി എൽ മുരുഗൻ ദേശീയ സെക്രട്ടറി എച്ച് രാജ, തമിഴ്നാടിന്റെ ചുമതലയുള്ള അരവിന്ദ് മേനോൻ എന്നിവർ ചേർന്ന് കഴിഞ്ഞാഴ്ച ശരത് കുമാറിനെ നേരിട്ട് കണ്ട് ചർച്ച ചെയ്തത്. തമിഴ്നാട്ടിൽ ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തിൽ ബിജെപിക്ക് നേട്ടമുണ്ടാകുമെന്നും ശരത് കുമാർ പറഞ്ഞു,
അതേസമയം തൃശൂരിൽ ബിജെപി സ്ഥാനാർഥി നടൻ സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ശരത് കുമാർ അറിയിച്ചു. സുരേഷ് ഗോപിക്ക് വേണ്ടി നരേന്ദ്ര മോദി മൂന്നാവതും പ്രധാനമന്ത്രിയാകുമെന്ന് ശരത് കുമാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.