ഉത്തർപ്രദേശ്: രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദിലും ബിജെപിക്ക് തിരിച്ചടി. ബി.ജെ.പി. സ്ഥാനാര്‍ഥി ലല്ലു സിങ് നാല്പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്. ഫൈസാബാദിലെ സിറ്റിങ് എം.പിയാണ് ലല്ലു സിങ്. സമാജ്വാദി പാര്‍ട്ടിയുടെ അവദേഷ് പ്രസാദ് ആണ് ഫൈസാബാദിൽ ലീഡ് ചെയ്യുന്നത്. അവദേഷ് പ്രസാദ് സമാജ്വാദി പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് ജനറല്‍ സെക്രട്ടറി ആണ്. മൂന്നാം സ്ഥാനത്ത് ബി.എസ്.പിയുടെ സച്ചിദാനന്ദ് പാണ്ഡെയാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ ആറ് തവണ മന്ത്രിയായും കേന്ദ്ര കാബിനറ്റ് മന്ത്രിയായി നാല് തവണയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ജനുവരിയില്‍ നടത്തിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പിനായി ബി.ജെ.പി. സജ്ജമാകുന്നത്. ഹിന്ദുവോട്ട് ഏകീകരണം ലക്ഷ്യമിട്ട് ബി.ജെ.പി. പ്രയോഗിച്ച പ്രധാന ആയുധം കൂടിയായിരുന്നു അയോധ്യയിലെ രാമക്ഷേത്രം.ഫൈസാബാദിനെ അയോധ്യ എന്നു പേരുമാറ്റിയത് 2018-ലാണ്. പക്ഷെ ലോക്സഭാ മണ്ഡലം ഫൈസാബാദ് എന്നുതന്നെയാണ് ഇപ്പോഴും അറിയപ്പെടുന്നത്.
ALSO READ: ദ്രാവിഡ മണ്ണിൽ തണ്ടൊടിഞ്ഞ് താമര! ഇന്ത്യയ്ക്ക് 40 ൽ 40, എഐഎഡിഎംകെയ്ക്ക് കനത്ത തോൽവി
അതേസമയം വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മികച്ച ഭൂരിപക്ഷം നേടാൻ ആയില്ല എന്നത് ബിജെപിയെ സംബന്ധിച്ച് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. എക്സിറ്റ് പോൾ ഫലങ്ങളിൽ ആനന്ദം കൊണ്ടിരുന്ന എൻഡിഎയെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഫലം ശരിക്കും വെള്ളം കുടിപ്പിച്ചു. എൻഡിഎ 350ലധികം സീറ്റുകൾ ലഭിക്കുമെന്നായിരുന്നു ഭൂരിഭാഗം എക്സിറ് പോളുകളും പ്രവചിച്ചിരുന്നത്. എന്നാൽ ഇവയെല്ലാം കാറ്റിൽ പറത്തുന്നതായിരുന്നു യഥാർത്ഥ തിരഞ്ഞെടുപ്പ് ഫലം പുറത്തെത്തിയപ്പോൾ ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.