കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി!!

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മധ്യപ്രദേശില്‍ അവസാന ഫലം വ്യക്തമായിരിക്കുകയാണ്. അതനുസരിച്ച് കേവല ഭൂരിപക്ഷത്തിനടുത്ത് കോണ്‍ഗ്രസ്‌ സ്ഥാനമുറപ്പിച്ചു.

Last Updated : Dec 12, 2018, 11:17 AM IST
കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി!!

ഭോപ്പാല്‍: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മധ്യപ്രദേശില്‍ അവസാന ഫലം വ്യക്തമായിരിക്കുകയാണ്. അതനുസരിച്ച് കേവല ഭൂരിപക്ഷത്തിനടുത്ത് കോണ്‍ഗ്രസ്‌ സ്ഥാനമുറപ്പിച്ചു.

230 സീറ്റിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 114 സീറ്റില്‍ കോണ്‍ഗ്രസും 109 സീറ്റില്‍ ബിജെപിയും വിജയിച്ചു. 2 സീറ്റ് നേടി ബിഎസ്പിയും 1 സീറ്റ് നേടി എസ്പിയും സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.   

തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷത്തിന് 2 സീറ്റിന്‍റെ കുറവാണ് ഉള്ളത്.

അതേസമയം, ബിഎസ്പി അദ്ധ്യക്ഷ മായാവതി മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി. 

എന്നാല്‍, മുന്‍പേ തന്നെ എസ്പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

ഇതോടെ, നിയമസഭയില്‍ കോണ്‍ഗ്രസിന്‍റെ അംഗബലം 117 ആയി. കൂടാതെ, ഇന്ന് 12 മണിക്ക് പാര്‍ട്ടി നേതാക്കള്‍ ഗവര്‍ണറെ കാണുമെന്നാണ് റിപ്പോര്‍ട്ട്. 

കോണ്‍ഗ്രസ്‌ ജാതി രാഷ്ട്രീയം കളിക്കുന്നു എന്ന കാരണം പറഞ്ഞാണ് മായാവതി മധ്യപ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുന്നത്‌. അതേ മായാവതി തന്നെ സംസ്ഥാനത്ത് "കിംഗ്‌ മേക്കര്‍" ആയി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ കാണുവാന്‍ കഴിയുന്നത്‌. 

എന്നാല്‍, ബിഎസ്പിയും എസ്പിയും കോണ്‍ഗ്രസിനൊപ്പം മത്സരിച്ചിരുന്നുവെങ്കില്‍ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മറ്റൊന്നായി മാറുമായിരുന്നുവെന്നത് മറ്റൊരു വസ്തുത.....

 

 

  

 

Trending News