Mumbai: സംസ്ഥാനത്ത് കൊറോണ ഭീതിയൊഴിയുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി മഹാരാഷ്‌ട്ര സര്‍ക്കാര്‍.
തീരുമാനത്തിന്‍റെ ഭാഗമായി അമ്യൂസ്‌മെന്‍റ് പാര്‍ക്ക്, ഓഡിറ്റോറിയം, തീയേറ്ററുകള്‍, എന്നിവ തുറക്കാനും കടകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കോവിഡ് ടാസ്‌ക് ഫോഴ്‌സും തമ്മിലുള്ള ഉന്നതതല യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.
"ഒക്ടോബര്‍ 22 മുതല്‍ അമ്യൂസ്‌മെന്‍റ് പാര്‍ക്കുകളിലും, ഓഡിറ്റോറിയങ്ങളിലും, തീയേറ്ററുകളിലും ആളുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച മാര്‍ഗരേഖ വൈകാതെ പുറത്തിറക്കും. കടകള്‍ക്ക് കൂടുതല്‍ സമയം തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്", ട്വിറ്ററിലൂടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്.
ഒക്ടോബർ 22 മുതൽ സംസ്ഥാനത്ത് അമ്യൂസ്‌മെന്‍റ് പാർക്കുകൾ വീണ്ടും തുറക്കാൻ സർക്കാർ അനുവദിച്ചു, എന്നിരുന്നാലും, അമ്യൂസ്‌മെന്‍റ് പാർക്കുകളിലെ ജലയാത്രകൾ താൽക്കാലികമായി നിർത്തിവയ്ക്കും.
കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പിന്‍റെ നടപടികള്‍ക്കായി കേന്ദ്ര സർക്കാരുമായി ബന്ധപ്പെടാൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.
കോവിഡ് (Covid-19) നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം തന്നെ മുഖ്യമന്ത്രി സൂചനകള്‍ നല്‍കിയിരുന്നു. ഉത്സകാലത്തെ രോഗ വ്യാപനത്തിന്‍റെ തോത് കണക്കിലെടുത്ത് അന്തിമ തീരുമാനം അറിയിക്കുമെന്നാണ് ഉദ്ധവ് താക്കറെ അന്ന് അറിയിച്ചത്.
ആഘോഷങ്ങള്‍ക്ക് ശേഷവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതോടെയാണ് വിവിധ സ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചത്.
കഴിഞ്ഞ ദിവസം മുംബൈയില്‍ കൊറോണ മൂലം ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ, സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...