Stabbed To Death: കർണാടകയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

Stabbed To Death In Karnataka: കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ (44) ആണ്  കുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 6, 2023, 11:00 AM IST
  • കർണാടക ശിവമോഗയിലാണ് സംഭവം നടന്നത്
  • ടാപ്പിംഗ് തൊഴിലാളിയായിരുന്നു സിജു
  • ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സിജുവിനെ ആക്രമിച്ചതെന്നാണ് വിവരം
Stabbed To Death: കർണാടകയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ബെം​ഗളൂരു: കർണാടകയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ (44) ആണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. കർണാടക ശിവമോഗയിലാണ് സംഭവം നടന്നത്. ടാപ്പിംഗ് തൊഴിലാളിയായിരുന്നു സിജു. ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സിജുവിനെ ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

സൗദിയിൽ പാലക്കാട് സ്വദേശി കുത്തേറ്റ് മരിച്ചു; രണ്ട് ബംഗ്ലാദേശികള്‍ അറസ്റ്റില്‍

റിയാദ്: സൗദിയിലെ ജിസാനിലുള്ള ദര്‍ബിൽ മലയാളി കുത്തേറ്റുമരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഒന്നാം മൈല്‍ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി സൈദ് ഹാജിയുടെ മകന്‍ ചേരിക്കപ്പാടം ഹൗസില്‍ അബ്ദുല്‍ മജീദാണ് (44) ആണ് കൊല്ലപ്പട്ടത്. ചൊവ്വാഴ്ച സൗദി സമയം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ബം​ഗ്ലാദേശി സ്വദേശികളില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിനാണ് മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയി അബ്ദുല്‍ മജീദ് തിരിച്ചെത്തിയത്. ദര്‍ബില്‍ ഒരു കടയിലാണ് അബ്ദുൽ മജീദ് ജോലി ചെയ്തിരുന്നത്.

ഇന്നലെ ജോലി അന്വേഷിച്ചുവന്ന ഒരു ബം​ഗ്ലാദേശിയോട് ജോലിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ദര്‍ബിലെ ആശുപത്രിയിലെ മോച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മാതാവ്: സി.പി സൈനബ (61). ഭാര്യ: റൈഹാനത്ത് ഇ.കെ (38). മക്കള്‍: ഫാത്വിമത്തു നാജിയ സി.പി (20), മിദ്‌ലാജ് സി.പി (15).

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News