ഹരിയാന: മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി, നാളെ 2 മണിക്ക് സത്യപ്രതിജ്ഞ

ഹരിയാനയില്‍ ബിജെപി-ജെജെപി സഖ്യസര്‍ക്കാര്‍ അധികാരത്തിലേയ്ക്ക്...

Last Updated : Oct 26, 2019, 01:48 PM IST
ഹരിയാന: മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി, നാളെ 2 മണിക്ക് സത്യപ്രതിജ്ഞ

ചണ്ഡീഗഡ്: ഹരിയാനയില്‍ ബിജെപി-ജെജെപി സഖ്യസര്‍ക്കാര്‍ അധികാരത്തിലേയ്ക്ക്...

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ നേതൃത്വത്തില്‍ ബിജെപി-ജെജെപി സഖ്യസര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപിയുടെനിയസഭാ കക്ഷി നേതാവായി മനോഹര്‍ ലാല്‍ ഖട്ടറിനെ ഇന്ന് നടന്ന എംഎല്‍എമാരുടെ യോഗം തിരഞ്ഞെടുത്തു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഈ വിവരം മാധ്യമങ്ങളെ  അറിയിച്ചത്. 

ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല ഉപമുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചൗതാലയ്ക്ക് പുറമെ ഒരു ഉപമുഖ്യമന്ത്രി കൂടി വേണമെന്നും അത് ബിജെപിയില്‍നിന്ന് വേണമെന്നും ആവശ്യമുയരുന്നതായി സൂചനയുണ്ട്.

90 അംഗ നിയമസഭയില്‍ 40 സീറ്റാണ് ബിജെപി നേടിയത്. ജെജെപി 10 സീറ്റും നേടിയിരുന്നു. ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റാണ്. 

ഇതോടെ ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉറപ്പായി....

 

Trending News