CBI ചമഞ്ഞ് കോടികൾ തട്ടുന്ന സംഘത്തിലെ മുഖ്യകണ്ണി ഡല്‍ഹിയില്‍ അറസ്റ്റിൽ

Cyber Fraud Case: ബിഹാര്‍ സ്വദേശി പ്രിന്‍സ് പ്രകാശിനെയാണ് സെന്‍ട്രല്‍ പോലീസ് എസ്ഐ അനൂപ് ചാക്കോയും സംഘവും അറസ്റ്റ് ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Sep 13, 2024, 03:08 PM IST
  • CBI ചമഞ്ഞ് കോടികൾ തട്ടുന്ന സംഘത്തിലെ മുഖ്യകണ്ണി ഡല്‍ഹിയില്‍ അറസ്റ്റിൽ
  • ബിഹാര്‍ സ്വദേശി പ്രിന്‍സ് പ്രകാശിനെയാണ് സെന്‍ട്രല്‍ പോലീസ് എസ്ഐ അനൂപ് ചാക്കോയും സംഘവും അറസ്റ്റ് ചെയ്തത്
CBI ചമഞ്ഞ് കോടികൾ തട്ടുന്ന സംഘത്തിലെ മുഖ്യകണ്ണി ഡല്‍ഹിയില്‍ അറസ്റ്റിൽ

ന്യൂഡൽഹി: സിബിഐ ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ആളുകളിൽ നിന്നും കോടികള്‍ തട്ടുന്ന സംഘത്തിലെ മുഖ്യകണ്ണി ഡല്‍ഹിയില്‍ അറസ്റ്റിൽ. 

Also Read: വിദ്യാർത്ഥികളെ മർദിച്ച കേസിൽ ഗായകൻ മനോയുടെ രണ്ട് മക്കളും ഒളിവിൽ

ബിഹാര്‍ സ്വദേശി പ്രിന്‍സ് പ്രകാശിനെയാണ് സെന്‍ട്രല്‍ പോലീസ് എസ്ഐ അനൂപ് ചാക്കോയും സംഘവും അറസ്റ്റ് ചെയ്തത്.  വ്യാജ സിബിഐ സംഘത്തിന് ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ച് നല്‍കുന്നതും അക്കൗണ്ടില്‍ എത്തുന്ന തുക ക്രിപ്റ്റോ കറന്‍സിയാക്കി മാറ്റുന്നതും ഇയാളായിരുന്നു എന്നാണ് റിപ്പോർട്ട്.  

Also Read: ശുക്രൻ സ്വരാശിലേക്ക് സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഇവർക്ക് ലഭിക്കും ഭാഗ്യനേട്ടങ്ങൾ!

ഓരോ ഇടപാടിനും ഇയാൾക്ക് ലക്ഷങ്ങള്‍ പ്രതിഫലമായി കിട്ടിയിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ഇയാൾ  കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം. തട്ടിപ്പ് പണം ആഡംബര ജീവിതത്തിനായി ചെലവഴിക്കുകയായിരുന്നുവെന്നും താന്‍ ഡോക്ടറാണെന്നും വ്യാജ സിബിഐ സംഘത്തിലെ മുഴുവന്‍ പേരും വടക്കേ ഇന്ത്യക്കാരാണെന്നുമാണ് ഇയാളുടെ മൊഴി.

Also Read: DA വർധനവ് മാത്രമല്ല കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കും 5 ജാക്ക്പോട്ട് ബമ്പർ സമ്മാനങ്ങൾ!

സിബിഐ ചമഞ്ഞ് ആളുകളെ വിളിക്കുന്നവര്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ഇവർ ആവശ്യപ്പെടുന്ന തുക നല്‍കിയാല്‍ അറസ്റ്റ് ഒഴിവാക്കാമെന്ന് പറയുകയും ചെയ്യും.  ശേഷം പ്രിന്‍സ് പ്രകാശ് സംഘടിപ്പിച്ച് നല്‍കുന്ന അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രിന്‍സിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News