Maruti Alto K10: പുത്തൻ മാരുതി കെ 10 ഡിസൈൻ പുറത്തായി, 11 വേരിയൻറുകളും ഗംഭീര ലുക്കും

ആൾട്ടോ കെ 10 ന്റെ വരവോടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ മാരുതി തങ്ങളുടെ ആധിപത്യം കൂടി ഉറപ്പിക്കും

Written by - Zee Malayalam News Desk | Last Updated : Aug 2, 2022, 03:41 PM IST
  • 20 വർഷത്തിനിടെ മാരുതി സുസുക്കി ആൾട്ടോ മൊത്തം 43 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്
  • ഇന്നുവരെ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറുകളിലൊന്നാണിത്
  • ബഡ്ജറ്റ് കാർ നോക്കുന്നവർക്ക് 998 സിസി എഞ്ചിനുള്ള ആൾട്ടോ കെ10 മികച്ചതായിരിക്കും
Maruti Alto K10: പുത്തൻ മാരുതി കെ 10 ഡിസൈൻ പുറത്തായി, 11 വേരിയൻറുകളും ഗംഭീര ലുക്കും

ന്യൂഡൽഹി: വാഹന പ്രേമികൾ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ കാർ ലോഞ്ചുകളിൽ ഒന്നാണ് മാരുതി ആൾട്ടോ കെ 10.  2022 ഓഗസ്റ്റ് 18-നാണ് ആൾട്ടോയുടെ പുത്തൻ ഹാച്ച് ബാക്ക് മോഡൽ ഷോറൂമുകളിൽ എത്തുമെന്ന് കരുതുന്നത്. അതേസമയം കാർ വിപണിയിലെത്തുന്നതിന് മുമ്പ് തന്നെ നിരവധി വിവരങ്ങൾ ലീക്കായി.

11 വേരിയൻറുകൾ

വിവരങ്ങൾ അനുസരിച്ച്, പുത്തൻ മാരുതി ആൾട്ടോ 2022  K10 ഹാച്ച് മോഡൽ 4 STD, LXI, VXI, VXI+ എന്നിവയിലും 7 മാനുവൽ, 4 AMT എന്നിവ ഉൾപ്പെടുന്ന 11 വേരിയന്റുകളിലുമാണ് ലഭിക്കുന്നത്. ബജറ്റ് കാർ സെഗ്‌മെന്റിൽ താങ്ങാനാവുന്ന ഓപ്ഷനായിരിക്കും ഇതെന്നാണ് സൂചന.

എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ നിലവിൽ മാരുതിക്ക് എസ്-പ്രസ്സോയാണുള്ളത്. മറ്റൊന്നുള്ളത് റെനോയുടെ ക്വിഡ് ആണ്. ആൾട്ടോ കെ 10 ന്റെ വരവോടെ ഈ സെഗ്‌മെന്റിൽ മാരുതി തങ്ങളുടെ ആധിപത്യം കൂടി ഉറപ്പിക്കും. ബഡ്ജറ്റ് കാർ നോക്കുന്നവർക്ക് 998 സിസി എഞ്ചിനുള്ള ആൾട്ടോ കെ10 മികച്ചതും താങ്ങാനാവുന്നതുമായ ഓപ്ഷനാണ്.

ജനപ്രിയ കാർ

20 വർഷത്തിനിടെ മാരുതി സുസുക്കി ആൾട്ടോ മൊത്തം 43 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്.ഇന്നുവരെ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറുകളിലൊന്നാണിത്. ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ കെ 10  ഒരു ഗെയിം ചേഞ്ചറായി മാറാനാണ് സാധ്യത. ഇന്ത്യയിലെ ബജറ്റ് കാറുകളുടെ സ്വീകാര്യതയാണ് എല്ലാം കൊണ്ടും ഗുണമാകുന്ന ഘടകം. ഇത് കൊണ്ട് തന്നെ ബജറ്റ് കാറുകൾക്ക് ഇന്ത്യയിൽ വലിയ ഉപഭോക്തൃ അടിത്തറയുണ്ട്. ഇത് കൊണ്ട് കൂടിയാണ് ആൾട്ടോ  പോലെയുള്ള മോഡലുകൾ ഇത്രയുമധികം വിറ്റഴിയുന്നതും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News