ന്യുഡൽഹി: കോറോണ രോഗവ്യപനത്തിന്റെ തുടർന്ന് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരിച്ചുകൊണ്ടുവരുന്ന വിമാനങ്ങളിൽ നടുവിലത്തെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്ന് സുപ്രീംകോടതി. ഇതൊരു സാമാന്യ ബോധമാണെന്നും വിമാനത്തിനകത്തും കോറോണ വ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമാണെന്നും സുപ്രീം കോടതി വിലയിരുത്തി.
മാത്രമല്ല കേന്ദ്ര സർക്കാർ ഉത്തകണ്ഠപ്പെടേണ്ടത് ജനങ്ങളുടെ കാര്യത്തിലാണെന്നും അല്ലാതെ വിമാനക്കമ്പനികളുടെ കാര്യത്തിലല്ലയെന്നും കോടതി വിലയിരുത്തി.
Also read: ഇത്തവണ ചൂട് കടുക്കും; 4 സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട്
എന്നാൽ വന്ദേഭാരത് മിഷന്റെ ഭാഗമായി വിദേശത്തുനിന്ന് സർവീസ് നടത്തുന്ന വിമാനങ്ങളിൽ ജൂണ്‍ 16 വരെയുള്ള ടിക്കറ്റ് ബുക്കിങ് പൂര്‍ത്തിയായതായി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് നിലവില്‍ ചാര്‍ട്ട് ചെയ്ത യാത്രകള്‍ പൂര്‍ത്തിയാവുന്നത് വരെ ഇപ്പോഴുള്ള നില തുടരാന്‍ കോടതി അനുവാദം നല്‍കി. മാത്രമല്ല അതിനു ശേഷമുള്ള സീറ്റിംഗ് സംവിധാനം മുംബൈ ഹൈക്കോടതിയുടെ അന്തിമവിധിയ്ക്ക അനുസൃതമായിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹിക അകലം പാലിക്കണം എന്നത് സാമാന്യബോധമാണ്. പുറത്ത് ആറ് അടി അകലമെങ്കിലും പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിമാനത്തിനുള്ളില്‍ എങ്ങനെയാണ് യാത്രക്കാരെ കൊണ്ടു വരുന്നതെന്ന് വന്ദേഭാരത് ദൗത്യത്തിലുള്ള എയര്‍ ഇന്ത്യ വക്താക്കളോട് ജസ്റ്റിസ് ബോബ്ഡേ ചോദിച്ചു.
Also read: viral video: മലയാളം പാട്ടുമായി ഉക്രയിനിലെ കന്യാസ്ത്രീകൾ...
അതേസമയം സീറ്റ് വ്യത്യാസമില്ലാതെ എല്ലാവരേയും കോവിഡ് ടെസ്റ്റ് ചെയ്യാനും പരിശോധിക്കുകയും ചെയ്യണമെന്നാണ് എയര്‍ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വാദിച്ചത്. മാത്രമല്ല വിദഗ്ധരുമായി ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഇടയ്ക്കുള്ള സീറ്റില്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും തുഷാര്‍ മെഹ്ത പറഞ്ഞു.
സീറ്റില്‍ ആളെ നിറച്ചുകൊണ്ടുപോവുന്നത് വൈറസ് ബാധയ്ക്ക് ഇടയാക്കില്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ സാധിക്കും? വിമാനത്തിനുള്ളിലാണെന്നും ആരെയും ബാധിക്കരുതെന്നും വൈറസിന് അറിയുമോ? അടുത്തടുത്തിരുന്നാല്‍ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന ഡിജിസിഎ മാർഗനിർദേശം വന്ദേഭാരത് ദൌത്യത്തിലേർപ്പെട്ട Air India വിമാനങ്ങൾ പാലിക്കുന്നില്ലയെന്ന് ചൂണ്ടിക്കാട്ടി Air India പൈലറ്റ് ദേവേൻ യോഗേഷ് കനാനിയാണ് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സീറ്റ് നല്കുന്നത് നിർത്തലാക്കണമെന്ന് ബോംബെ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ഇതേ തുടർന്ന് എയർ ഇന്ത്യയും കേന്ദ്രസർക്കാരും സുപ്രീം കോടതിയെ സമീപിച്ചത്.