ഷിംല: ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം. ഇന്നു പുലര്‍ച്ചെ 1.39 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തി.ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ജമ്മു അതിർത്തിക്ക് സമീപമുള്ള ചമ്പ മേഖലയാണെന്ന് മീറ്ററോളജിക്കൽ സർവെ ഡിപ്പാർട്ട്മെൻറ് അറിയിച്ചു. ഒരു മാസത്തിനിടെ ചാംബയില്‍ നിന്നുള്ള രണ്ടാമത്തെ ഭൂചലനമാണിത്. ഫെബ്രുവരി 4 നാണ് ഇതിനുമുന്‍പ് ഇവിടെ ഭൂചലനമുണ്ടായത്.