മഹാരാഷ്ട്രയിൽ നേരിയ ഭൂചലനം

ഗുജറാത്തിന്റെയും മുംബൈയുടേയും സമീപ ജില്ലയായ പാൽഗറിൽ താരാപൂർ ആണവ നിലയങ്ങളുടെ യൂണിറ്റുകൾ ഉണ്ട്.   

Last Updated : Sep 11, 2020, 10:38 AM IST
    • ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. 10 കിലോമീറ്റർ താഴ്ചയിൽ ഭൂചലനം ഉണ്ടായെന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള എൻസിഎസ് അറിയിച്ചു.
മഹാരാഷ്ട്രയിൽ നേരിയ ഭൂചലനം

മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിൽ നേരിയ ഭൂചലം റിപ്പോർട്ട് ചെയ്തു.  റിക്ടർ സ്കെയിലിൽ  3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലം ഇന്ന് പുലർച്ചെ 3:15 നാണ് റിപ്പോർട്ട് ചെയ്തത്.  

Also read: ഇന്ത്യ ചൈന ചർച്ചകൾ തുടരും; സേന പിന്മാറ്റം വേഗത്തിൽ വേണമെന്ന് ധാരണ..! 

ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.  10 കിലോമീറ്റർ താഴ്ചയിൽ ഭൂചലനം ഉണ്ടായെന്ന്  ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള എൻസിഎസ് അറിയിച്ചു.  കഴിഞ്ഞ ആഴ്ച മുതൽ ജില്ലയിൽ തീവ്രത കുറഞ്ഞ ഭൂചലനങ്ങൾ ഇടയ്ക്കിടയ്ക്ക് അനുഭവപ്പെടുന്നുണ്ട് എന്നാണ് റിപ്പോർട്ട്. 

ഗുജറാത്തിന്റെയും മുംബൈയുടേയും സമീപ ജില്ലയായ പാൽഗറിൽ താരാപൂർ ആണവ നിലയങ്ങളുടെ യൂണിറ്റുകൾ ഉണ്ട്. 

Trending News