ശ്രീനഗർ: ജമ്മു കശ്മീരിൽ (Jammu Kashmir) നിയന്ത്രണ രേഖയ്ക്ക് സമീപം ഉറി സെക്ടറിൽ ആയുധധാരികളായ ഭീകര സംഘം നുഴഞ്ഞുകയറാൻ ശ്രമിച്ചതായി റിപ്പോർട്ട്. ഉറി സെക്ടറിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.
നുഴഞ്ഞുകയറ്റക്കാർ രാജ്യത്ത് പ്രവേശിച്ചോ തിരിച്ച് പോയോ എന്നത് വ്യക്തമല്ല. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചു. ഭീകരർക്കായി തെരച്ചിൽ ശക്തമാക്കിയതായി സൈന്യം (Indian Army) അറിയിച്ചു. പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുകയാണ്. ഉറിയിലെ ഭൂരിഭാഗം പ്രദേശവും സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ 30 മണിക്കൂറായി തെരച്ചിൽ തുടരുന്നതായാണ് സൈന്യം വ്യക്തമാക്കുന്നത്.
An infiltration bid was foiled by the Indian Army in Uri sector of Jammu and Kashmir, along the Line of Control (LoC). However, to make sure that nobody has crossed over, search operations are being carried out in that area: Sources
— ANI (@ANI) September 20, 2021
കശ്മീരിലെ യുവാക്കളെ മുൻനിർത്തിയുള്ള ആക്രമണം (Attack) ഭീകരർ ലക്ഷ്യമിടുന്നതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ജനറൽ ഓഫീസർ കമ്മാൻഡിങ് ലെഫ്റ്റനന്റ് ജനറൽ ഡി.പി പാണ്ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഈ വർഷം വെടിനിർത്തൽ കരാർ ലംഘനങ്ങൾ നടന്നിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി.
നുഴഞ്ഞുകയറ്റശ്രമങ്ങളും കുറവായിരുന്നു. രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ മാത്രമാണ് വിജയിച്ചത്. അതിൽ ഒരാളെ കയ്യോടെ പിടികൂടാൻ സേനയ്‌ക്ക് കഴിഞ്ഞു. ബന്ദിപ്പോരയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. രണ്ടാമനായുള്ള അന്വേഷണം തുടരുകയാണെന്നും സൈന്യം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...