ഡല്‍ഹി: കത്തോലിക്കാ സഭയിലെ കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിത കമ്മീഷന്‍റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടേത് വ്യക്തിപരമായ നിലപാടാണെന്നും, മോദി സര്‍ക്കാര്‍ മതപരമായ കാര്യങ്ങളില്‍ ഇടപെടില്ല എന്നും കണ്ണന്താനം വ്യക്തമാക്കി. കൂടാതെ രേഖ ശര്‍മ്മയുടെ പ്രസ്താവനയോട് കേന്ദ്രസര്‍ക്കാരിന് യാതൊരു ബന്ധവുമില്ല എന്നും അദ്ദേഹം പറഞ്ഞു.
രേഖാ ശര്‍മയുടെ പ്രസ്താവന വന്‍വിവാദമായതോടെയാണ് കേന്ദ്ര മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമാണ് കുമ്പസാരം നിരോധിക്കണമെന്നവശ്യപ്പെട്ട് രേഖാ ശര്‍മ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. വൈദികര്‍ കുമ്പസാരം ദുരുപയോഗം ചെയ്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് രേഖാ ശര്‍മ ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്. എന്നാല്‍ ഇതിനെതിരെ വന്‍വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
പഞ്ചാബ് പൊലീസ് ജലന്ധര്‍ ബിഷപ്പിനെതിരെ കേസെടുക്കണമെന്ന് കേന്ദ്ര വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ആവശ്യപ്പെടുകയും സത്രീകളുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നും അല്ലാതെ മതപരമായ കാര്യത്തിലല്ലന്നും വനിതാ കമ്മിഷന്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ വൈദികര്‍ക്ക് കേസുകളില്‍ രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നും വനിത കമ്മിഷന്‍ അധ്യക്ഷ കുറ്റപ്പെടുത്തിയിരുന്നു.