വര്‍ഷകാല സമ്മേളനം: എത്ര മാത്രം ചര്‍ച്ച നടക്കുന്നുവോ അത്രമാത്രം പ്രയോജനമെന്ന് പ്രധാനമന്ത്രി

പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി, പല പ്രധാനപ്പെട്ട വിഷയങ്ങളിലും ചര്‍ച്ച ഉണ്ടാവുമെന്നും ഈ ചര്‍ച്ചകള്‍ രാജ്യതാത്പര്യത്തിന് അനുകൂലമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. 

Last Updated : Jul 18, 2018, 11:36 AM IST
വര്‍ഷകാല സമ്മേളനം: എത്ര മാത്രം ചര്‍ച്ച നടക്കുന്നുവോ അത്രമാത്രം പ്രയോജനമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി, പല പ്രധാനപ്പെട്ട വിഷയങ്ങളിലും ചര്‍ച്ച ഉണ്ടാവുമെന്നും ഈ ചര്‍ച്ചകള്‍ രാജ്യതാത്പര്യത്തിന് അനുകൂലമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. 

പല പ്രധാനപ്പെട്ട വിഷയങ്ങളിലും ചര്‍ച്ച അനിവാര്യമാണ്, അതില്‍ എത്രമാത്രം ചര്‍ച്ച നടക്കുന്നുവോ അത്രമാത്രം രാജ്യത്തിനത് പ്രയോജനകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുകൂടാതെ എല്ലാ പാര്‍ട്ടി അംഗങ്ങളും പാര്‍ലമെന്‍റിന്‍റെ വിലപ്പെട്ട സമയം പ്രയോജനകരമായി വിനിയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

അതേസമയം, ചൊവ്വാഴ്ച നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം സുഗമമായി നടത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം അഭ്യര്‍ത്ഥിച്ചിരുന്നു. കൂടാതെ, തങ്ങളുടെ മണ്ഡലത്തിലെ പ്രശ്നങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ എം.പിമാരോട് നിര്‍ദ്ദേശിച്ച മോദി,​ ജനങ്ങള്‍ അതാണ് സമ്മേളനത്തില്‍നിന്നും പ്രതീക്ഷിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ജൂലൈ 18നാണ് ആരംഭിച്ച് ഓഗസ്റ്റ്‌ 10ന് അവസാനിക്കും. വര്‍ഷകാല സമ്മേളനത്തില്‍ മുത്തലാഖ് ബില്ലാണ് മുഖ്യമായത്. 

 

Trending News