ന്യൂഡൽഹി: ദ്രൗപദി മുർമുവിന്റെ വിജയം 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന രാജ്യത്തിന്റെ ചരിത്ര വിജയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നവർക്കും ഗോത്രവർഗത്തിന്റെ ശാക്തീകരണത്തെ കുറിച്ചും സംസാരിക്കുന്നവർക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം.
പിന്നോക്ക വിഭാഗത്തിൽ നിന്ന് വന്ന ഒരു വ്യക്തി രാജ്യത്തിന്റെ ഉന്നത പദവിയിൽ എത്തി നിൽക്കുന്നത് ജനാധിപത്യത്തിന്റെ മഹാവിജയമാണ്.വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് ശാക്തീകരണം നേടിയെടുക്കേണ്ടതെന്നും അമത്ഷാ വ്യക്തമാക്കി.നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്‌സിറ്റിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു അദ്ദേഹം.
ബിജെപി അധികാരത്തിലിരുന്നപ്പോൾ ഉന്നത സ്ഥാനത്തേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾ കലാം, സ്ഥാനമൊഴിയുന്ന രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് എന്നിവരെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ശാസ്ത്രരംഗത്ത് ഇന്ത്യ ആഗോള നിലവാരത്തിലെത്തിയതും,രാജ്യത്തിന്റെ പ്രതിരോധ സംവിധാനം മെച്ചപ്പെടുകയും ചെയ്തത് അബ്ദുൾ കലാമിന്റെ കാലത്തായിരുന്നെന്നും അമിത്ഷാ ഓർമ്മിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...