മോദി എത്തും, ഗുജറാത്തിൽ കുതിക്കാൻ ബിജെപി; കിതച്ച് കോൺഗ്രസ്, അട്ടിമറിക്കാൻ ആംആദ്മി

ബിജെപി പ്രചാരണ പ്രവർത്തനങ്ങളിൽ മുന്നേറുമ്പോൾ കോൺഗ്രസ് പിന്നാക്കാവസ്ഥയിലാണ്

Written by - Zee Malayalam News Desk | Last Updated : Mar 26, 2022, 06:52 PM IST
  • ബിജെപി പ്രചാരണ പ്രവർത്തനങ്ങളിൽ മുന്നേറുമ്പോൾ കോൺഗ്രസ് പിന്നാക്കാവസ്ഥയിലാണ്
  • പലരും കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് സുരക്ഷിത വഴികൾ തേടുകയാണ്
  • മന്ത്രി ധർമേന്ദ്ര പ്രധാൻ ബിജെപിയുടെ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയേൽക്കാനാണ് സാധ്യത.
മോദി എത്തും, ഗുജറാത്തിൽ കുതിക്കാൻ ബിജെപി; കിതച്ച് കോൺഗ്രസ്, അട്ടിമറിക്കാൻ ആംആദ്മി

ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വേഗത കൂട്ടി ബിജെപി. പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാഴ്ച്ചയിൽ ഒരിക്കൽ ഗുജറാത്തിൽ തമ്പടിക്കും. റോഡ് ഷോ, ബിജെപി നിയമസഭാംഗങ്ങൾക്കുള്ള  മാസ്റ്റർ ക്ലാസ്, അമ്മയോടൊപ്പം ഗൃഹസന്ദർശനം തുടങ്ങിയ പരിപാടികളുമായി അദ്ദേഹം സജീവമാകും. 

നിയമസഭാ അംഗങ്ങളുമായി നിരന്തരം കൂടിക്കാഴ്ച്ച നടത്തുകയും പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും തെരഞ്ഞടുപ്പ് പ്രചാരണ പരിപാടികളിൽ ഉൾപ്പെടുത്തുകയും ചെയ്യും.  ഉത്തർപ്രദേശിന്റെ പ്രചാരണ ചുമതലയുള്ള വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ബിജെപിയുടെ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയേൽക്കാനാണ് സാധ്യത. 

എല്ലാ ബിജെപി നിയമസഭാംഗങ്ങളോടും അവരുടെ നിയോജക മണ്ഡലത്തിലെ പ്രവർത്തനങ്ങളെക്കുറിച്ചും മണ്ഡലങ്ങൾ കേന്ദ്രീകരിച്ച നടപ്പാക്കിയ കേന്ദ്ര പദ്ധതികളുടെ എണ്ണത്തെക്കുറിച്ചും റിപ്പോർട്ട് കാർഡുകൾ തയ്യാറാക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. 182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭയിൽ നിലവിൽ 112 സീറ്റുകളാണ് ബിജെപിക്കുള്ളത്.  

മോദിയുടെയും ഷായുടെയും ഉറച്ച കോട്ടയായ ഗുജറാത്തിൽ  മറ്റൊരു പാർട്ടിക്കും അവസരമില്ലെന്നാണ് ബിജെപിയുടെ അവകാശവാദം. 22 വർഷം തുടർച്ചയായി ഗുജറാത്ത് ബിജെപിക്ക് അനുകൂലമായാണ് വോട്ട് ചെയ്തിട്ടുള്ളത്. മാത്രമല്ല പ്രതിപക്ഷത്തിന് മുതലെടുക്കാൻ കഴിയുന്ന പ്രകടമായ ബലഹീനതകൾ ഗുജറാത്തിലെ ബിജെപിക്കില്ല.

ബിജെപി പ്രചാരണ പ്രവർത്തനങ്ങളിൽ മുന്നേറുമ്പോൾ കോൺഗ്രസ് പിന്നാക്കാവസ്ഥയിലാണ്. പട്ടേൽ നേതാവായ ഹാർദിക് പട്ടേലിനെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കിയപ്പോൾ തുടങ്ങിയ പ്രതിഷേധം കോൺഗ്രസിനകത്ത് ഇനിയും കെട്ടടങ്ങിയിട്ടില്ല. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഹാർദിക് പട്ടേലിനൊപ്പം പ്രവർത്തിക്കാൻ മടികാണിക്കുകയാണ്. പലരും കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് സുരക്ഷിത വഴികൾ തേടുകയുമാണ്. 

അതേസമയം, പഞ്ചാബിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിയ ആം ആദ്മി പാർട്ടി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും മത്സരത്തിന് തയ്യാറെടുക്കുന്നത് ത്രികോണ മത്സരത്തിന് വഴിയൊരുക്കും. ഇത് കോൺഗ്രസിന് കനത്ത തിരിച്ചടിയാകും സമ്മാനിക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News