Job Vacancy | NCERT റിക്രൂട്ട്മെന്റ് 2022, 54 ഒഴിവുകൾ, അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 15

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ncert.nic.in വഴി അപേക്ഷിക്കാം.

Written by - Zee Malayalam News Desk | Last Updated : Jan 9, 2022, 09:25 AM IST
  • 2022 ജനുവരി 15 ആണ് ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.
  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ncert.nic.in വഴി അപേക്ഷിക്കാം.
  • ഓൺലൈൻ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ.
Job Vacancy | NCERT റിക്രൂട്ട്മെന്റ് 2022, 54 ഒഴിവുകൾ, അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 15

നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) 54 സീനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ് തുടങ്ങി വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2022 ജനുവരി 15 ആണ് ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ncert.nic.in വഴി അപേക്ഷിക്കാം.

NCERT വിവിധ ഒഴിവുകൾ: 

പോസ്റ്റ്: സീനിയർ കൺസൾട്ടന്റ് (അക്കാദമിക്)
ഒഴിവുകളുടെ എണ്ണം: 06
സാലറി സ്കെയിൽ: 60,000/- (per month)

പോസ്റ്റ്: കൺസൾട്ടന്റ് (അക്കാദമിക്)
ഒഴിവുകളുടെ എണ്ണം: 29
സാലറി സ്കെയിൽ: 45,000/- (per month)

Also Read: Tamil Nadu Complete Lockdown | കേസുകൾ വീണ്ടും 10,000 കടന്നു, തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ, പരിശോധന ശക്തമാക്കും

പോസ്റ്റ്: പ്രോജക്ട് അസോസിയേറ്റ്, സർവേ അസോസിയേറ്റ്, സീനിയർ റിസർച്ച് അസോസിയേറ്റ്
ഒഴിവുകളുടെ എണ്ണം: 05
സാലറി സ്കെയിൽ: 30,000/- (per month)

പോസ്റ്റ്: ജൂനിയർ പ്രോജക്ട് ഫെല്ലോ
ഒഴിവുകളുടെ എണ്ണം: 12
സാലറി സ്കെയിൽ: 23,000/- (per month)

Also Read: SBI സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ റിക്രൂട്ട്മെന്റ് 2022: പുതിയ ഒഴിവുകൾ

പോസ്റ്റ്: ഓഫീസ് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം: 01
സാലറി സ്കെയിൽ: 25,000/- (per month)

പോസ്റ്റ്: അക്കൗണ്ടന്റ്
ഒഴിവുകളുടെ എണ്ണം: 01
സാലറി സ്കെയിൽ: 25,000/- (per month)

യോഗ്യതാ മാനദണ്ഡം:

  • സീനിയർ കൺസൾട്ടന്റ്: ഉദ്യോഗാർത്ഥിക്ക് കുറഞ്ഞത് 55% മാർക്കോടെ അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ അംഗീകൃത സർവ്വകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. 5 വർഷത്തെ പ്രവർത്തി പരിചയവും വേണം. പ്രായപരിധി - 65 വയസ്
  • കൺസൾട്ടന്റ്:  ഉദ്യോഗാർത്ഥിക്ക് കുറഞ്ഞത് 55% മാർക്കോടെ അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ അംഗീകൃത സർവ്വകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. 2 വർഷത്തെ പ്രവർത്തി പരിചയവും വേണം. പ്രായപരിധി - 65 വയസ്
  • പ്രോജക്ട് അസോസിയേറ്റ്, സർവേ അസോസിയേറ്റ്, സീനിയർ റിസർച്ച് അസോസിയേറ്റ്: അംഗീകൃത സർവ്വകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുറഞ്ഞത് 55% മാർക്കോടെ അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. 2 വർഷത്തെ പ്രവർത്തി പരിചയവും വേണം. പ്രായപരിധി - 65 വയസ്
  • ജൂനിയർ പ്രോജക്ട് ഫെല്ലോ: അംഗീകൃത സർവ്വകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുറഞ്ഞത് 55% മാർക്കോടെ അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.  പ്രായപരിധി - 40 വയസ്
  • ഓഫീസ് അസിസ്റ്റന്റ്: ഉദ്യോഗാർത്ഥിക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി - 65 വയസ്
  • അക്കൗണ്ടന്റ്: ഏതെങ്കിലും വിഷയത്തിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി - 65 വയസ്

അപേക്ഷിക്കേണ്ട വിധം - താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ncert.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം.

ഓൺലൈൻ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News