CAA and NRC: CAA നടപ്പാക്കുന്നതില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഭയക്കേണ്ട, RSS സർസംഘചാലക് മോഹൻ ഭാഗവത്

CAAയും  NRCയും നടപ്പാക്കുന്നത് കൊണ്ട്  രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് യാതൊരുവിധ  പ്രശ്നങ്ങളും നേരിടേണ്ടി വരില്ല എന്ന്   വ്യക്തമാക്കി RSS സർസംഘചാലക് ഡോ. മോഹൻ ഭാഗവത് 

Written by - Zee Malayalam News Desk | Last Updated : Jul 21, 2021, 06:33 PM IST
  • CAAയും NRCയും നടപ്പാക്കുന്നത് കൊണ്ട് രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് യാതൊരുവിധ പ്രശ്നങ്ങളും നേരിടേണ്ടി വരില്ല എന്ന് RSS സർസംഘചാലക് ഡോ. മോഹൻ ഭാഗവത്
  • രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് സ്വാതന്ത്ര്യം ലഭിച്ച ശേഷം അന്നത്തെ പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നെന്നും ആ ഉറപ്പ് ഇന്നും പാലിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
CAA and NRC: CAA നടപ്പാക്കുന്നതില്‍   ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഭയക്കേണ്ട, RSS സർസംഘചാലക് മോഹൻ ഭാഗവത്

New Delhi: CAAയും  NRCയും നടപ്പാക്കുന്നത് കൊണ്ട്  രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് യാതൊരുവിധ  പ്രശ്നങ്ങളും നേരിടേണ്ടി വരില്ല എന്ന്   വ്യക്തമാക്കി RSS സർസംഘചാലക് ഡോ. മോഹൻ ഭാഗവത് 

പൗരത്വ ഭേദഗതി നിയമവും  (CAA) ദേശീയ പൗരത്വ  രജിസ്റ്ററും (NRC) ഹിന്ദു-മുസ്ലീം   ഭിന്നതയ്ക്ക് കാരണമാവില്ല  എന്നും  അദ്ദേഹം  പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ചിലർ ഈ വസ്തുതകള്‍ക്ക്  സാമുദായിക നിറം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച ഗുവാഹത്തിയിൽ  നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവേ ആണ് മോഹന്‍  ഭാഗവത്   (RSS Chief Mohan Bhagwat) രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഉറപ്പു നല്‍കിയത്. 

പ്രൊഫസർ നാനി ഗോപാൽ മഹന്ത എഴുതിയ ‘സിറ്റിസൺഷിപ് ഡിബേറ്റ് ഓവർ എൻആർസി ആൻഡ് സിഎഎ: അസം ആൻഡ് പൊളിറ്റിക്‌സ് ഓഫ് ഹിസ്റ്ററി’ (Citizenship Debate Over NRC & CAA: Assam and the Politics of History) എന്ന പുസ്തകം  പ്രകാശനം ചെയ്ത്   സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ ആസാം സന്ദർശനത്തിലാണ്  RSS സർസംഘചാലക് ഡോ. മോഹൻ ഭഗവത്.

Also Read: Covid Second Wave: ഓക്‌സിജൻ ക്ഷാമം മൂലം രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്ന് BJP വക്താവ് സമ്പിത് പാത്ര

രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് സ്വാതന്ത്ര്യം ലഭിച്ച ശേഷം അന്നത്തെ പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നെന്നും  ആ ഉറപ്പ്  ഇന്നും പാലിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പാക്കിസ്ഥാനില്‍  ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു.

പൗരത്വ ഭേദഗതി നിയമം  (CAA)കൊണ്ട് രാജ്യത്തെ ഒരു മുസ്ലീം പൗരനും  യാതൊരു വിധ നഷ്ടവും  സംഭവിക്കില്ല. അയൽരാജ്യങ്ങളിൽ ഭീഷണിയോടും ഭയത്തോടും കൂടി കഴിയുന്നവർക്ക് ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സഹായം നല്‍ക്കാന്‍  രാജ്യത്തിന് കഴിയും.   സ്വന്തം രാജ്യത്ത് സുരക്ഷിതരല്ലാത്ത ന്യൂന പക്ഷങ്ങള്‍ക്ക്‌ അഭയം നല്‍കാന്‍ ഇന്ത്യക്ക് കഴിയും, അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News