Covid Vaccine എടുത്തില്ലെങ്കില്‍ റേഷനും പെട്രോളും ലഭിക്കില്ല, കര്‍ശന നിര്‍ദ്ദേശവുമായി ജില്ലാ കലക്ടര്‍...!!

കോവിഡിനെതിരെയുള്ള പോരാട്ടം രാജ്യം ശക്തമായി  തുടരുകയാണ്.  രാജ്യത്ത്  ദിനംപ്രതിയുള്ള കോവിഡ് കേസുകളില്‍ കാര്യമായ കുറവ് കാണുന്നുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Nov 10, 2021, 09:08 PM IST
  • കോവിഡ്-19 വാക്‌സിൻ ഒരു ഡോസെങ്കിലും എടുക്കാത്തവർക്ക് പലചരക്ക് സാധനങ്ങളും ഇന്ധനവും നൽകേണ്ട എന്നാണ് ജില്ലാ കളക്ടർ നൽകിയിരിക്കുന്ന നിർദ്ദേശം.
  • ചൊവ്വാഴ്ചയാണ് ജില്ല കലക്ടര്‍ സുനില്‍ ചവാന്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
Covid Vaccine എടുത്തില്ലെങ്കില്‍  റേഷനും പെട്രോളും ലഭിക്കില്ല, കര്‍ശന നിര്‍ദ്ദേശവുമായി ജില്ലാ കലക്ടര്‍...!!

Aurangabad: കോവിഡിനെതിരെയുള്ള പോരാട്ടം രാജ്യം ശക്തമായി  തുടരുകയാണ്.  രാജ്യത്ത്  ദിനംപ്രതിയുള്ള കോവിഡ് കേസുകളില്‍ കാര്യമായ കുറവ് കാണുന്നുണ്ട്.   

കോവിഡ്  (Covid-19) നിയന്ത്രങ്ങളുടെ ശരിയായ  രീതിയിലുള്ള പാലനവും കോവിഡ്  പ്രതിരോധ കുത്തിവയ്പ്പുമാണ്  ഈ മഹാരോഗത്തെ പിടിച്ചുകെട്ടാന്‍  സഹായകമായത്.   ഇപ്പോള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 50% റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തില്‍ നിന്നാണ്.  എന്നാല്‍  വാക്സിനേഷന്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനത്തിന്‍റെ ഭാഗത്തുനിന്നും യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല  എന്നതും  വസ്തുതയാണ്. 

കോവിഡ് ഭയാനകമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര.  സംസ്ഥാനത്ത് കോവിഡ് പ്രതിരോധ നടപടികളും  വാക്സിനേഷനും ശക്തമായി നടപ്പക്കി വരികയാണ്‌. 

ഇതിനിടെ, മഹാരാഷ്ട്രയിലെ ഔറംഗബാദ്  ജില്ലയിൽ ഒരു പ്രത്യേക അറിയിപ്പ് ജില്ലാ കളക്ടർ പുറപ്പെടുവിച്ചിരിയ്ക്കുകയാണ്. ഈ നിർദ്ദേശം ജില്ലയിലെ  റേഷൻ കടക്കാർ, പെട്രോൾ പാമ്പ് ഉടമകൾ,  ജനറൽ സ്റ്റോർ ഉടമകൾ എന്നിവർക്ക് ബാധകമാണ്. അതായത്, കോവിഡ്-19  വാക്‌സിൻ  ഒരു ഡോസെങ്കിലും എടുക്കാത്തവർക്ക് പലചരക്ക് സാധനങ്ങളും ഇന്ധനവും നൽകേണ്ട എന്നാണ് ജില്ലാ കളക്ടർ നൽകിയിരിക്കുന്ന നിർദ്ദേശം. ചൊവ്വാഴ്ചയാണ്  ജില്ല കലക്ടര്‍ സുനില്‍ ചവാന്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 

Also Read: Kerala COVID Update : സംസ്ഥാനത്ത് ഇന്ന് 7,500ൽ അധികം പേർക്ക് കോവിഡ് ബാധ, രോഗബാധിതരിൽ 6334 പേർ വാക്സിൻ സ്വീകരിച്ചവർ

ചൊവ്വാഴ്ച രാത്രി പുറപ്പെടുവിച്ച ഉത്തരവിൽ , ഉപഭോക്താക്കളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധിക്കാൻ ന്യായവില കടകൾ, ഗ്യാസ് ഏജൻസികൾ, പെട്രോൾ പമ്പുകൾ എന്നിവയുടെ അധികാരികളോട് ഔറംഗബാദ് കളക്ടർ സുനിൽ ചവാൻ നിർദ്ദേശിച്ചു.  ഉത്തരവ് പാലിച്ചില്ലെങ്കിൽ ബന്ധപ്പെട്ട വ്യക്തികൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും പകർച്ചവ്യാധി നിയമപ്രകാരവും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്-19 വാക്സിൻ എടുക്കാത്ത ആളുകളെ  ഔറംഗാബാദിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലും സ്മാരകങ്ങളിലും പ്രവേശിപ്പിക്കരുതെന്നും കളക്ടർ അടുത്തിടെ ഉത്തരവിട്ടിരുന്നു. 

റിപ്പോർട്ട് അനുസരിച്ച്  സംസ്ഥാനത്തെ 36 ജില്ലകളിൽ വാക്‌സിനേഷന്‍റെ കാര്യത്തിൽ ഔറംഗബാദ് 26-ാം സ്ഥാനത്താണ്.  ജില്ലയിൽ  യോഗ്യരായ 55% പേരാണ് ഇതുവരെ കുത്തിവയ്പ്പ് നടത്തിയത്. എന്നാൽ സംസ്ഥാന തലത്തിൽ  ഇത്  74% ആണ്.  

ജില്ലയില്‍ കര്‍ഷകരുടെ എണ്ണം കൂടുതലാണ്.  രാവിലെ മുതൽ വൈകുന്നേരം വരെ ഉവര്‍ കാർഷിക മേഖലകളിൽ ജോലി ചെയ്യുന്നു.  പകല്‍ സമയത്ത് കുത്തിവയ്പ്പെടുക്കാന്‍  ഇവര്‍ക്ക് സാധിക്കില്ല. ആ സാഹചര്യത്തില്‍   ജില്ലയിൽ വൈകുന്നേരം 5 മുതൽ രാത്രി 8 വരെ  പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ ജില്ലാ പരിഷത്ത്  തീരുമാനമെടുത്തിരിയ്ക്കുകയാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

  

Trending News