Nupur Sharma Controversy: നൂപുർ ശർമ്മയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതികരണവുമായി UN

മുഹമ്മദ് നബിയെ കുറിച്ച് മുൻ ബിജെപി വക്താവ് നൂപുർ ശർമയും നവീൻ കുമാർ ജിൻഡലും നടത്തിയ വിവാദ പരാമർശത്തിൽ രാജ്യത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 16, 2022, 12:27 PM IST
  • ,മതവുമായി ബന്ധപ്പെട്ട വിവാദം ആളിക്കത്തുന്നതിനിടെ വിഷയത്തില്‍ ശ്രദ്ധ ക്ഷണിച്ച് ഐക്യരാഷ്ട്രസഭ
  • മതം, അഭിപ്രായ ഭിന്നതകൾ, വിദ്വേഷം എന്നിവയുടെ അടിസ്ഥാനത്തിലുള്ള അക്രമ സംഭവങ്ങൾ ഇന്ത്യൻ സർക്കാർ അവസാനിപ്പിക്കണമെന്ന് യുഎൻ
Nupur Sharma Controversy: നൂപുർ ശർമ്മയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതികരണവുമായി UN

New Delhi: മുഹമ്മദ് നബിയെ കുറിച്ച് മുൻ ബിജെപി വക്താവ് നൂപുർ ശർമയും നവീൻ കുമാർ ജിൻഡലും നടത്തിയ വിവാദ പരാമർശത്തിൽ രാജ്യത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. 

വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും വളരെ ദിവസങ്ങളായി പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. കൂടാതെ, നിരവധി സംസ്ഥാനങ്ങള്‍  നൂപുർ ശർമയ്ക്കെതിരെ  FIR രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  നൂപുർ ശർമ്മയുടെ വിവാദ  പ്രസ്താവനയിൽ പല ഗൾഫ് രാജ്യങ്ങളും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.. 

Also Read:   Nupur Sharma Controversy: മുസ്ലീം വിരുദ്ധ പരാമര്‍ശം, മുന്‍ BJP നേതാവ് നൂപുര്‍ ശര്‍മയെ കുടുക്കി മമത ബാനര്‍ജി

അതിനിടെ, മതവുമായി ബന്ധപ്പെട്ട വിവാദം ആളിക്കത്തുന്നതിനിടെ  വിഷയത്തില്‍ ശ്രദ്ധ ക്ഷണിച്ച് ഐക്യരാഷ്ട്രസഭയും രംഗത്ത് എത്തി.  മതം, അഭിപ്രായ ഭിന്നതകൾ, വിദ്വേഷം എന്നിവയുടെ അടിസ്ഥാനത്തിലുള്ള അക്രമ സംഭവങ്ങൾ ഇന്ത്യൻ സർക്കാർ അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്‍റണി ഗുട്ടെറസിന്‍റെ  വക്താവ് സ്റ്റീഫൻ ഡുജാറിക് അഭ്യര്‍ഥിച്ചു.  മതത്തോടുള്ള പൂർണമായ ആദരവാണ്  യുഎൻ സെക്രട്ടറി ജനറൽ  ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Also Read:  Nupur Sharma Controversy: നൂപുര്‍ ശര്‍മയ്ക്ക് ബലാത്സംഗ ഭീഷണി

ഐക്യരാഷ്ട്രസഭ എന്താണ് പറഞ്ഞത്?

മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളിൽ ഐക്യരാഷ്ട്രസഭ ഇടപെട്ടു.  "എല്ലാ മതങ്ങളെയും പൂർണമായി ബഹുമാനിക്കുക എന്നതാണ് ഞങ്ങളുടെ വിശ്വാസം. ഏത് തരത്തിലുള്ള മതപരമായ അക്രമങ്ങളും വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നതും  തടയുക എന്നതാണ് ഞങ്ങളുടെ നിലപാട്", UN വ്യക്തമാക്കി.

അതേസമയം, നൂപുര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ  ജൂണ്‍ 5ന് BJP അവരെ 6 വര്‍ഷത്തേയ്ക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും  സസ്‌പെൻഡ് ചെയ്തിരുന്നു. കൂടാതെ, ഡൽഹിയിലെ ബിജെപി  മാധ്യമ മേധാവി നവീൻ ജിൻഡലിനെ പുറത്താക്കുകയും  ചെയ്തിരുന്നു. 

എന്നാല്‍, പാര്‍ട്ടി സ്വീകരിച്ച നടപടികള്‍  വിവാദം കേട്ടടങ്ങാന്‍ സഹായിച്ചില്ല എന്നതാണ് വസ്തുത.  പല  പല സംസ്ഥാനങ്ങളിലും വക്തവിനെതിരെ പ്രതിഷേധങ്ങള്‍ അരങ്ങേറി. മുന്‍ BJP വക്താവിനെതിരെ മഹാരാഷ്ട്ര, തമിഴ് നാട് , പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേസ്  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.   നൂപുർ ശർമ്മയ്‌ക്കെതിരെ കർശന നടപടിയാണ് രാജ്യത്തെ മുസ്ലീം സംഘടനകൾ ആവശ്യപ്പെടുന്നത്.

ഇതിനിടെ വധ, ബലാത്സംഗ ഭീഷണി നേരിടുന്ന നൂപുറിന് ഡല്‍ഹി പോലീസ് സംരക്ഷണം നല്‍കി വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News