ഉത്തരാഖണ്ഡില്‍ നഴ്സിനെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ബറേലി സ്വദേശിയായ ധര്‍മേന്ദ്ര കുമാറിനെയാണ് ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് 33കാരിയായ യുവതിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്.
യുവതിയുടെ മൃതദേഹം ഉത്തര്‍ പ്രദേശിലെ ദിബ്ദിബ ഗ്രാമത്തില്‍ നിന്ന് ഈ മാസം 8ന് കണ്ടെത്തി. വീട്ടില്‍ നിന്ന് ഏകദേശം 1.5 കിലോ മീറ്റര്‍ അകലെയാണ് ഈ പ്രദേശം. ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന യുവതി ഉത്തര്‍ പ്രദേശ് അതിര്‍ത്തിക്കടുത്ത് ബിലസ്പുര് കാശിപുർ കോളനിയിലാണ് 11 വയസ്സുള്ള മകളോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്നത്. ഗദര്‍പൂരിലെ ഇസ്ലാംനഗര് സ്വദേശിയാണ്.
യുവതിയെ കാണാനില്ലെന്ന സഹോദരി നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം 30ന് ജോലി കഴിഞ്ഞ് യുവതി രുദ്രാപൂരിലെ ഇന്ദ്ര ചൗക്കില്‍ നിന്ന് ഇ- റിക്ഷയില്‍ യാത്ര ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് യുവതിയുടെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്.
Read Also: വനിതാ ഡോക്ടറുടെ കൊലപാതകം: നാളെ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് ഐഎംഎ
ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് പുറപ്പെട്ടത് മുതൽ യുവതിയെ പ്രതി പിന്തുടര്‍ന്നിരുന്നതായി പോലീസ് പറഞ്ഞു. പ്രതിക്ക് യുവതിയെ മുൻ പരിചയമില്ലെന്നും അയാൾ മദ്യ ലഹരിയിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
വീട്ടിലേക്ക് മടങ്ങും വഴി യുവതിയെ തടഞ്ഞ പ്രതി അവളെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആഭരണവും പണവും കവര്‍ന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ മൊബൈല്‍ ഫോണും പഴ്സില്‍ നിന്ന് 3,000 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്.
കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളേജില്‍ പിജി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധങ്ങള്‍ നടന്നു കൊണ്ടിരിക്കെയാണ് ഈ സംഭവവും പുറത്ത് വന്നിരിക്കുന്നത്. മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ സംരക്ഷണ നിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടെ നീളമുള്ള ഡോക്ടര്‍മാര്‍ പ്രതിഷേധം നടത്തുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.