വീണ്ടും ഇന്ധനവില വര്‍ധിച്ചു: പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയും കൂടി

കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് തുടര്‍ച്ചയായി ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന്‍ വര്‍ധിച്ചത്. ഇന്ന് തിരുവനന്തപുരത്ത് പെട്രോള്‍ വില 82.62  രൂപയാണ്. 

Last Updated : May 29, 2018, 06:30 PM IST
വീണ്ടും ഇന്ധനവില വര്‍ധിച്ചു: പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയും കൂടി

കൊച്ചി: കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് തുടര്‍ച്ചയായി ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന്‍ വര്‍ധിച്ചത്. ഇന്ന് തിരുവനന്തപുരത്ത് പെട്രോള്‍ വില 82.62  രൂപയാണ്. 

അതേസമയം, ഡല്‍ഹിയില്‍ 78.43 രൂപയാണ് പെട്രോളിന്‍റെ വില. കൊല്‍കത്തയില്‍ 81.06 രൂപയും, മുംബൈയില്‍ ‍86.24 രൂപയും ചെന്നൈയില്‍ 81.43 രൂപയുമാണ് പെട്രോളിന്‍റെ വില. തിരുവനന്തപുരത്ത് ഡീസലിന് 75.20 രൂപയാണ് വില. 

69.31 രൂപയാണ് ഡല്‍ഹിയിലെ ഡീസല്‍ വില. കൊല്‍കത്തയില്‍ 71.86 രൂപയും മുംബൈയില്‍ 73.79 രൂപയുമാണ് ഡീസലിന്‍റെ വില. ചെന്നൈയില്‍ ഡീസല്‍ വില 73.18 രൂപയിലുമെത്തി.

 

 

Trending News