ഒരു രൂപ കുടിശ്ശിക: 17 പവന്‍റെ പണയ സ്വര്‍ണ്ണം തിരിച്ചു നല്‍കില്ലെന്ന്​ ബാങ്ക്​

ഒരു രൂപ കുടിശ്ശിക ബാക്കി നില്‍കുന്നതിനാല്‍ 17 പവന്‍റെ പണയ സ്വര്‍ണ്ണം തിരിച്ചു നല്‍കില്ലെന്ന്​ ബാങ്ക്​.

Last Updated : Jul 2, 2018, 04:45 PM IST
ഒരു രൂപ കുടിശ്ശിക: 17 പവന്‍റെ പണയ സ്വര്‍ണ്ണം തിരിച്ചു നല്‍കില്ലെന്ന്​ ബാങ്ക്​

ചെന്നൈ: ഒരു രൂപ കുടിശ്ശിക ബാക്കി നില്‍കുന്നതിനാല്‍ 17 പവന്‍റെ പണയ സ്വര്‍ണ്ണം തിരിച്ചു നല്‍കില്ലെന്ന്​ ബാങ്ക്​.

തമിഴ്‌നാട്ടിലെ കാഞ്ചിപുരത്താണ് സംഭവം. 2010 ഏപ്രിലിലായിരുന്നു കേസിന് ആസ്പദമായ കാര്യങ്ങള്‍ നടന്നത്. സി. കുമാര്‍ എന്നയാളാണ് 138 ഗ്രാം സ്വര്‍ണ്ണം കാഞ്ചിപുരം സെന്‍ട്രല്‍ കോ-ഓപ്പറേറ്റിവ് ബാങ്കി​​ന്‍റെ പല്ലാവരം ബ്രാഞ്ചില്‍ പണയം വച്ചത്.

3.50 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം  1.23 ലക്ഷം രൂപക്കാണ് ഇയാള്‍ പണയം വച്ചത്. തുടര്‍ന്ന് വായ്പ എടുത്ത തുകയുടെ പലിശയടക്കം അടച്ച് സ്വര്‍ണ്ണം തിരികെ എടുക്കാന്‍ ബാങ്കിനെ സമീപിച്ചപ്പോള്‍ വായ്പ തിരിച്ചടവില്‍ ഒരു രൂപയുടെ കുറവുണ്ട് എന്ന്​ ബാങ്ക് ചൂണ്ടിക്കാട്ടി.

ഒരു രൂപ നല്‍കാന്‍ തയ്യാറായ കുമാറില്‍ നിന്ന് ബാങ്ക് അത് സ്വീകരിക്കാതെ വന്നതോടെ 
മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ പരാതിക്കാര​​ന്‍റെ വാദം കേട്ട കോടതി രണ്ട് ആഴ്ചയ്ക്കുള്ളില്‍ അധികൃതരില്‍ നിന്നുള്ള നിര്‍ദേശം അറിയിക്കാന്‍ ഉത്തരവിട്ടു.

Trending News