ബെംഗളൂരു: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചയാള്‍ പിടിയില്‍. കര്‍ണാടക ഗഡാഗ് സ്വദേശിയായ താജുദ്ദീന് ദഫേദാര്‍ എന്നയാളാണ് പിടിയിലായത്. ഗജേന്ദ്രഗഡ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രാമക്ഷേത്രത്തിന് മുകളില്‍ പാകിസ്താന് പതാകകള്‍ സ്ഥാപിച്ച രീതിയിലുള്ള ചിത്രമാണ് താജുദ്ദീന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. മൂന്ന് പാകിസ്താന് പതാകകളാണ് മോര്‍ഫ് ചെയ്ത രാമക്ഷേത്രത്തിന്റെ ചിത്രത്തിലുള്ളത്. കൂടാതെ ചിത്രത്തിന് താഴെ ബാബറി മസ്ജിദ് എന്നും എഴുതിച്ചേര്‍ത്തിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
ALSO READ: നമ്മൾ ത്രേതായുഗത്തിലേക്ക് പ്രവേശിച്ചതായി തോന്നുന്നു; യോഗി ആദിത്യനാഥ്
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് താജുദ്ദീന് പിടിയിലായത്. പിടിയിലായതിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തെന്ന് പോലീസ് അറിയിച്ചു. ഫേസ്ബുക്കില്‍ കണ്ട ചിത്രം അബദ്ധത്തില്‍ ഷെയര്‍ ചെയ്തതാണെന്നാണ് താജുദ്ദീന് നല്കിയ മൊഴി. ഇയാള്‍ ഏതെങ്കിലും സംഘടനയുടെ ഭാഗമാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തുന്നതും മതവികാരം വ്രണപ്പെടുത്തുന്നതും കുറ്റകരമാണെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം, അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള സവിശേഷ മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. മുഖ്യയജമാനനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ആർഎസ്എസ് സർസംഘചാലക് മോഹൻഭാഗവതും പ്രധാനമന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്നു. ചടങ്ങിൽ പങ്കെടുക്കാനായി വൻ താരനിരയാണ് അയോധ്യയിലെത്തിയത്.
ഗായകരായ ശങ്കർ മഹാദേവൻ, കൈലാഷ് ഖേർ, സോനും നിഗം, ബോളിവുഡ് താരങ്ങളായ അനുപം ഖേർ, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, കത്രീന കൈഫ്, വിക്കി കൗശൽ, മാധുരി ദീക്ഷിത്, ജാക്കി ഷെറോഫ്, അയുഷ് മാൻ ഖുറാന, കങ്കണ റണാവത്ത്, രജനീകാന്ത്, രോഹിത്ത് ഷെട്ടി, കായിക താരം സൈന നെഹ്വാള് എന്നീ പ്രമുഖർ അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷിയായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.