പ്രധാനമന്ത്രി നല്‍കിയത് തലക്കെട്ടും ശൂന്യമായ പേജും....!! ചിദംബരം

  കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി അതിജീവിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി  നടത്തിയ  കോവിഡ് പ്രതിരോധ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം .....

Last Updated : May 13, 2020, 12:58 PM IST
പ്രധാനമന്ത്രി നല്‍കിയത് തലക്കെട്ടും ശൂന്യമായ പേജും....!! ചിദംബരം

ന്യൂഡല്‍ഹി:  കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി അതിജീവിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി  നടത്തിയ  കോവിഡ് പ്രതിരോധ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം .....

"തലക്കെട്ടും ശൂന്യമായ പേജും"  എന്നാണ്  പ്രഖ്യാപനത്തെ  ചിദംബരം  വിശേഷിപ്പിച്ചത്‌.  അതിനാല്‍ ഈ വിഷയത്തില്‍ തന്‍റെ  പ്രതികരണവും ശൂന്യമാണെന്നുമായിരുന്നു ചിദംബരത്തിന്‍റെ ട്വീറ്റ്.

"ഇന്നലെ നമുക്ക് പ്രധാനമന്ത്രി ഒരു തലക്കെട്ടും ശൂന്യമായ പേജും നല്‍കി. സ്വാഭാവികമായും എന്‍റെ  പ്രതികരണവും ശൂന്യമായിരുന്നു. ഇന്ന് ധനമന്ത്രി ആ പേജ് പൂരിപ്പിക്കാന്‍ കാത്തിരിക്കുകയാണ് നാം. സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓരോ അധിക രൂപയും ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എണ്ണും", ചിദംബരം ട്വീറ്റ് ചെയ്തു.

സ്വന്തം സംസ്ഥാനങ്ങളിലേക്ക് നൂറുകണക്കിന് കിലോമീറ്റർ  നടന്നുപോകുന്ന കുടിയേറ്റ തൊഴിലാളികൾക്ക് പ്രതീക്ഷിക്കാനാകുന്നത് എന്താണെന്നും അവര്‍ക്കെന്ത് ലഭിക്കുമെന്നും പരിശോധിക്കും. ജനസംഖ്യയുടെ താഴത്തെ പകുതി കുടുംബങ്ങൾക്ക് എന്ത് ലഭിക്കുമെന്നും അന്വേഷിക്കു൦, അദ്ദേഹം ട്വീറ്റ് ചെയ്തു. 

കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച  സാമ്പത്തിക പ്രതിസന്ധിയെ  നേരിടാൻ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനത്തിന്‍റെ  10%  വരുന്ന 20 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജ് കഴിഞ്ഞ ദിവസം  പ്രധാനമന്ത്രി  പ്രഖ്യാപിച്ചിരുന്നു. പാക്കേജിന്‍റെ  വിശദാംശങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. 

Trending News