Mumbai : രാജ്യത്തിനും സമൂഹത്തിനും വേണ്ടിയുള്ള നിസ്വാർത്ഥ സേവനത്തിനുള്ള പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കർ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി.
ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ഷൺമുഖാനന്ദ ഹാളിൽ നടന്ന 80-ാമത് മാസ്റ്റർ ദീനനാഥ് മങ്കേഷ്‌കർ അവാർഡ് ദാന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രഥമ “ലതാ ദീനനാഥ് മങ്കേഷ്‌കർ അവാർഡ്” സമ്മാനിച്ചത്.
“ലതാ ദീദിയെപ്പോലെയുള്ള ഒരു മൂത്ത സഹോദരിയുടെ പേരിൽ അവാർഡ് ലഭിക്കുമ്പോൾ, അത് ഒരുമയുടെയും സ്നേഹത്തിന്റെയും പ്രതീകമാണ്. അതിനാൽ, എനിക്ക് അംഗീകരിക്കാതിരിക്കാൻ കഴിയില്ല. ഈ പുരസ്‌കാരം ഞാൻ എല്ലാ രാജ്യക്കാർക്കും സമർപ്പിക്കുന്നു,” അവാർഡ് ഏറ്റുവാങ്ങിയ ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.
ലതാ മങ്കേഷ്‌കറുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള ഈ അവാർഡ് രാഷ്ട്രനിർമ്മാണത്തിനായി മാതൃകാപരമായ സംഭാവനകൾ നല്‍കുന്ന വ്യക്തിയ്ക്ക് എല്ലാ വർഷവും നൽകപ്പെടുമെന്ന് കുടുംബവും മാസ്റ്റർ ദീനനാഥ് മങ്കേഷ്കർ സ്മൃതി പ്രതിഷ്ഠാൻ ചാരിറ്റബിൾ ട്രസ്റ്റും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
92-ാം വയസ്സിൽ അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന് സ്മരണാർത്ഥമാണ് അവാർഡ് നൽകുന്നത്. ഫെബ്രുവരി ആറിനാണ് ലത മങ്കേഷ്‌കർ ലോകത്തോട് വിടപറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...