Covid19: കേരളമുൾപ്പെടെ 6 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ യോഗം ഇന്ന്

കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇന്ന് അവലോകന യോഗം നടത്തും.   

Written by - Ajitha Kumari | Last Updated : Jul 16, 2021, 08:07 AM IST
  • കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ആറ് മുഖ്യമന്ത്രിമാരുമായി ഇന്ന് യോഗം നടത്തും
  • കൊറോണ വ്യാപനം ഇപ്പോഴും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി
  • രാവിലെ 11 മണിയോടെയാണ് യോഗം നടക്കുന്നത്
Covid19: കേരളമുൾപ്പെടെ 6 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ യോഗം ഇന്ന്

ന്യൂഡൽഹി:  കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇന്ന് അവലോകന യോഗം നടത്തും. 

ചില സംസ്ഥാനങ്ങളിൽ കൊറോണ വ്യാപനം ഇപ്പോഴും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ വേണ്ടിയാണ് ഈ യോഗം (PM Modi) വിളിച്ചിരിക്കുന്നത്. 

യോഗത്തിൽ കേരളത്തെ (Kerala) കൂടാതെ തമിഴ്നാട്, ആന്ധ്ര പ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുക്കും. യോഗം രാവിലെ 11 മണിയോടെ നടക്കും.

Also Read: രാജ്യത്ത് Drone ഉപയോ​ഗത്തിന് പുതിയ മാർ​ഗരേഖ; ചട്ടങ്ങളുടെ കരട് പുറത്തിറക്കി കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെയായിരിക്കും കാര്യങ്ങൾ വിലയിരുത്തുന്നത്.   രാജ്യത്തെ തെക്കൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും രോഗവ്യാപനം കുറയുന്നില്ല എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ യോഗം വിളിച്ചിരിക്കുന്നത്.

ഇതിനിടയിൽ ലോക്ഡൗണിൽ നൽകുന്ന കൂടുതൽ ഇളവുകൾ രോഗവ്യാപനം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് എയിംസ് ഡയറക്ടർ ഡോ. റൺദീപ് ഗുലേരിയ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഇത് മൂന്നാം തരംഗത്തിന് കാരണമായാക്കാമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read: Covid Second Wave:അതുല്യമായ രീതിയില്‍ കോവിഡിനെ കൈകാര്യം ചെയ്തു..!! ഉത്തര്‍ പ്രദേശിനെ വാനോളം പുകഴ്ത്തി PM Modi

മാത്രമല്ല കൊവിഡ് (Covid19) മൂന്നാം തരം​ഗം ആ​ഗസ്റ്റ് അവസാനത്തോടെ രാജ്യത്ത് പടർന്ന് പിടിച്ചേക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

എന്നാൽ മൂന്നാംതരം​ഗം രണ്ടാംതരം​ഗത്തേക്കാൾ ശക്തി കുറഞ്ഞതായിരിക്കുമെന്നും ഐസിഎംആർ പകർച്ചവ്യാധി പ്രതിരോധവിഭാ​ഗം മേധാവി ഡോ.സമീരൻ പാണ്ഡ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News