ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi)യ്ക്ക് ഇന്ന് 70-ാം പിറന്നാള്‍.
പതിവില്‍നിന്നും വ്യത്യസ്തമാണ് ഇത്തവണ പിറന്നാള്‍ ആചരണം. 2014ന് ശേഷമുള്ള എല്ലാ ജന്മദിനത്തിലും പ്രാധനമന്ത്രി മോദി അമ്മ ഹീരാബായിയുടെ അടുത്തെത്തിയിരുന്നു. ഇക്കുറി അതും ഒഴിവാക്കിയിരിയ്ക്കുകയാണ്
കോവിഡ് (COVID-19)വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ പതിവ് ആഘോഷങ്ങള്‍ ഇത്തവണ ഇല്ല. എന്നാല്‍ പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി ബിജെപി സെപ്റ്റംബര്‍ 20വരെ നീളുന്ന "സേവനവാര" പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ, പ്രവര്‍ത്തകര്‍ സ്വന്തം നിലയ്‌ക്കും വിവിധയിടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പിറന്നാള്‍ ദിനത്തില്‍ സ്വച്ഛ്ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കികൊണ്ട് ബിജെപി രാജ്യത്താകമാനം 70 വെര്‍ച്വല്‍ റാലികളും നടത്തുന്നുണ്ട്. കോയമ്പത്തൂരിലെ പ്രവര്‍ത്തകര്‍ കാമാച്ചി അമ്മന്‍ ക്ഷേത്രത്തില്‍ ശിവന് 70 കിലോ ലഡു നേര്‍ന്നു.
തികച്ചും വ്യത്യസ്തമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം. സന്യാസ തുല്യ൦ എന്നുതന്നെ പറയാം. ലാളിത്യം. നിശ്ചയദാര്‍ഢ്യം എന്നിവയൊക്കെ അദ്ദേഹത്തിന്‍റെ മുഖ മുദ്ര. അധികാരം, പദവി എന്നിവയൊന്നും അദ്ദേഹത്തെ അലട്ടാറേയില്ല.
Also read: സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച, സെനികര്‍ക്ക് പിന്നില്‍ രാജ്യം ഒറ്റക്കെട്ട്: പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോകത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവായി മാറിക്കഴിഞ്ഞിരിയ്ക്കുകയാണ്. ലോകം മുഴുവന്‍ കോവിഡ് വ്യാപനത്തിലാവുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുകയും ചെയ്തിട്ടും ജനത്തിന് ആത്മവിശ്വാസം നല്‍കാന്‍ അദ്ദേഹത്തിന് കഴിയുന്നു.
ഇന്ന് ലോകരാജ്യങ്ങള്‍ ഇന്ത്യയെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നുവെങ്കില്‍ അതിനു പിന്നിലെ ഏക ശക്തി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ...