നോട്ട് നിരോധനം: അഴിമതിക്കെതിരെയുള്ള തന്‍റെ പോരാട്ടത്തെ എന്തുകൊണ്ട് ചിലര്‍ വിമര്‍ശിക്കുന്നു? പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനങ്ങളാണ് തന്‍റെ ഹൈക്കമാൻഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവങ്ങളുടെ ജൻധൻ അക്കൗണ്ടിൽ പണം നിക്ഷേപ്പിച്ച് കള്ളപ്പണക്കാര്‍ രക്ഷപ്പെടാന്‍ നോക്കുകയാണ്. എന്നാല്‍, അങ്ങനെ ചെയ്തവര്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന്‍ മോദി പറഞ്ഞു.  ഉത്തർപ്രദേശിലെ മുറാദാബാദിൽ ബി.ജെ.പി സംഘടിപ്പിച്ച പരിവർത്തൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Last Updated : Dec 3, 2016, 04:48 PM IST
നോട്ട് നിരോധനം: അഴിമതിക്കെതിരെയുള്ള തന്‍റെ പോരാട്ടത്തെ എന്തുകൊണ്ട് ചിലര്‍ വിമര്‍ശിക്കുന്നു? പ്രധാനമന്ത്രി നരേന്ദ്ര മോദി

മുറാദാബാദ്: ജനങ്ങളാണ് തന്‍റെ ഹൈക്കമാൻഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവങ്ങളുടെ ജൻധൻ അക്കൗണ്ടിൽ പണം നിക്ഷേപ്പിച്ച് കള്ളപ്പണക്കാര്‍ രക്ഷപ്പെടാന്‍ നോക്കുകയാണ്. എന്നാല്‍, അങ്ങനെ ചെയ്തവര്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന്‍ മോദി പറഞ്ഞു.  ഉത്തർപ്രദേശിലെ മുറാദാബാദിൽ ബി.ജെ.പി സംഘടിപ്പിച്ച പരിവർത്തൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരെ  പോരാടുന്നത് കുറ്റകരമാണോ? ചിലയാളുകൾ തന്‍റെ പോരാട്ടത്തെ എന്തുകൊണ്ടാണ് തെറ്റെന്നു വിളിക്കുന്നത്? രാജ്യം അഴിമതിക്ക് എതിരാണ്. അഴിമതിക്കെതിരെ പോരാട്ടം നടത്തേണ്ടേ എന്നും മോദി ചോദിച്ചു. രാജ്യത്ത് നിന്ന് അഴമിതി തുടച്ചുനീക്കുമെന്നും മോദി വ്യക്തമാക്കി.

ബിജെപിക്ക് ജനങ്ങളെ സേവിക്കാൻ അവസരം ലഭിച്ചാൽ ഞങ്ങളുടെ നേതാക്കൾ വികസനത്തിന്‍റെ വഴിയാണ് തേടുകയെന്നും അദ്ദേഹം പറഞ്ഞു. മൊറാർദാബാദിലെ 1,000 ത്തിൽ അധികം ഗ്രാമങ്ങളിൽ ഇപ്പോഴും വൈദ്യുതിയില്ല. അവർ ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിൽ ജീവിക്കാൻ നിർബന്ധിക്കപ്പെടുന്നു. ഉത്തർപ്രദേശിലെ ദാരിദ്ര്യ പ്രശ്നങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.

Trending News