സ്വപ്നാലി ഇനി സ്വപ്നത്തിലേക്ക്... ഇന്‍റര്‍നെറ്റ് സൗകര്യമൊരുക്കി PMO

സഹോദരന്മാരുടെ സഹായത്തോടെ കുന്നിന്‍ മുകളില്‍ ഒരു ഷെഡ്‌ കെട്ടി അതില്‍ പുസ്തകങ്ങളുമായി ഇരിക്കുന്ന സ്വപ്നാലിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. 

Last Updated : Aug 27, 2020, 04:14 PM IST
  • ഇലക്ട്രോണിക്സ് ആന്‍ഡ്‌ ഐടി മന്ത്രാലയ അധികൃതരും ഭാരത്‌ നെറ്റ് അധികൃതരു൦ ചേര്‍ന്നാണ് സ്വപ്നാലിയുടെ ഗ്രാമത്തിലെത്തി കേബിളുകള്‍ നല്‍കിയത്.
  • സ്വപ്നാലി ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തതിനാല്‍ മലമുകളില്‍ പോയിരുന്നാണ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തിരുന്നത്.
സ്വപ്നാലി ഇനി സ്വപ്നത്തിലേക്ക്... ഇന്‍റര്‍നെറ്റ് സൗകര്യമൊരുക്കി PMO

മുംബൈ: മഹാരാഷ്ട്ര സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയ്ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ഇന്‍റര്‍നെറ്റ് സൗകര്യമൊരുക്കി പ്രധാനമന്ത്രിയുടെ ഓഫീസ് (PMO). മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ സ്വപ്നാലി സുതറിനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്‍റര്‍നെറ്റ് സൗകര്യമൊരുക്കിയത്.

പ്രധാനമന്ത്രി ലഡാക്കില്‍-അപ്രതീക്ഷിതം, ആസൂത്രിതം, തന്ത്രപരം, നമോ മാജിക്ക്!

മഹാരാഷ്ട്ര(Maharashtra)യിലെ സിന്ധുദുര്‍ഗ് ജില്ലയിലെ ദരിഷ്തെ ഗ്രാമത്തില്‍ താമസിക്കുന്ന സ്വപ്നാലി ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തതിനാല്‍ മലമുകളില്‍ പോയിരുന്നാണ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തിരുന്നത്. സഹോദരന്മാരുടെ സഹായത്തോടെ കുന്നിന്‍ മുകളില്‍ ഒരു ഷെഡ്‌ കെട്ടി അതില്‍ പുസ്തകങ്ങളുമായി ഇരിക്കുന്ന സ്വപ്നാലിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. 

ലഡാക്ക്, അണ്‍ലോക്ക് 2.0: പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും!!

ഇത് ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് ഇതില്‍ അടിയന്തര ഇടപെടലുകള്‍ നടത്തുകയായിരുന്നു. ഇലക്ട്രോണിക്സ് ആന്‍ഡ്‌ ഐടി മന്ത്രാലയ അധികൃതരും ഭാരത്‌ നെറ്റ് അധികൃതരു൦ ചേര്‍ന്നാണ് സ്വപ്നാലിയുടെ ഗ്രാമത്തിലെത്തി കേബിളുകള്‍ നല്‍കിയത്.കൊറോണ വൈറസ് (Corona Virus) വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൌണ്‍ (Corona Lockdown) പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഓണ്‍ലൈനായാണ് ക്ലാസുകള്‍ എടുക്കുന്നത്.

Trending News