Swine Flu: പൂനെയിൽ ഏഴ് ദിവസത്തിനിടെ പന്നിപ്പനി ബാധിച്ചത് 39 പേർക്ക്; ഒരു മരണവും റിപ്പോർട്ട് ചെയ്തു

Swine Flu: എല്ലാ പ്രായത്തിലുമുള്ള ആളുകളിൽ പന്നിപ്പനിയുടെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അവരിൽ പലരും അതീവ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ വിദഗ്ധരും ഉദ്യോഗസ്ഥരും വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Sep 19, 2022, 04:35 PM IST
  • ഈ വർഷം ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പന്നിപ്പനി കേസുകളുടെ എണ്ണം 909 ആണ്
  • മരണസംഖ്യ 40 ആണ്
  • ഈ വർഷം റിപ്പോർട്ട് ചെയ്ത ആകെ കേസുകളിൽ 39 കേസുകൾ കഴിഞ്ഞ ആഴ്ചയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്
Swine Flu: പൂനെയിൽ ഏഴ് ദിവസത്തിനിടെ പന്നിപ്പനി ബാധിച്ചത് 39 പേർക്ക്; ഒരു മരണവും റിപ്പോർട്ട് ചെയ്തു

മുംബൈ: കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പൂനെയിൽ 39 പേർക്ക് പന്നിപ്പനി ബാധിച്ചതായി പൂനെ ആരോഗ്യ വകുപ്പ് അറിയിച്ചു. പന്നിപ്പനി ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു മരണം റിപ്പോർട്ട് ചെയ്തതായും പൂനെ ആരോ​ഗ്യവകുപ്പ് അറിയിച്ചു. എല്ലാ പ്രായത്തിലുമുള്ള ആളുകളിൽ പന്നിപ്പനിയുടെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അവരിൽ പലരും അതീവ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ വിദഗ്ധരും ഉദ്യോഗസ്ഥരും വ്യക്തമാക്കി.

ഈ വർഷം ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പന്നിപ്പനി കേസുകളുടെ എണ്ണം 909 ആണ്. മരണസംഖ്യ 40 ആണ്. ഈ വർഷം റിപ്പോർട്ട് ചെയ്ത ആകെ കേസുകളിൽ 39 കേസുകൾ കഴിഞ്ഞ ആഴ്ചയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. പന്നിപ്പനി ബാധിച്ച് ആരോ​ഗ്യസ്ഥിതി ​ഗുരുതരമായതിനെ തുടർന്ന് ഏഴ് രോ​ഗികളെ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പന്നിപ്പനി പോലുള്ള മാരക രോഗങ്ങളെ അകറ്റി നിർത്താൻ വാക്സിനേഷൻ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

ALSO READ: Betel Nut: ഗുണങ്ങളും ദോഷങ്ങളുമുണ്ട്... അറിയാം അടയ്ക്കയുടെ ​ഉപയോ​ഗം

പന്നിപ്പനി കേസുകളുടെ നിലവിലെ എണ്ണം: നഗരപരിധിക്കുള്ളിൽ പന്നിപ്പനി ലക്ഷണങ്ങളുള്ള 9,812 പേരെ പരിശോധിച്ചു. ഇവരിൽ 5,017 പേർക്ക് ടമി ഫ്ലൂ ഗുളികകൾ നൽകി 5,017 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 909 രോഗികൾക്ക് എച്ച്1എൻ1 ഇൻഫ്ലുവൻസ പോസിറ്റീവായി. 909 രോഗികളിൽ 777 പേർ സുഖം പ്രാപിച്ച് ഡിസ്ചാർജ് ചെയ്തു. നിലവിൽ 92 രോഗികളെ ചികിത്സയിൽ പ്രവേശിപ്പിച്ചു. 40 രോഗികൾക്ക് വെന്റിലേറ്റർ പിന്തുണ ആവശ്യമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകളിൽ ഈ രോഗത്തിന്റെ തീവ്രത റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ചില രോഗികളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് അടിയന്തരമായി പ്രവേശിപ്പിക്കേണ്ടി വരുന്നുണ്ടെന്നും പൂനെ ആസ്ഥാനമായുള്ള റൂബി ഹാൾ ക്ലിനിക്കിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം ഡയറക്ടർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News