പഞ്ചാബ്: അഞ്ച് സംസ്ഥാനങ്ങളുടെയും എക്സിറ്റ് പോൾ ഫലങ്ങൾ ഏറെ കുറെ ശരിവെച്ച തെരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നത്. ഏറെ ശ്രദ്ധേയം പഞ്ചാബിന്റെ ഗോദയിൽ ഭരണകക്ഷിയായ കോൺഗ്രസിനെ നിലംപരിശാക്കി ആംആദ്മി പാർട്ടിയുടെ അട്ടിമറി വിജയമാണ്. അമരീന്ദർ സിംഗും ചരൺജിത്ത് സിംഗ് ഛന്നിയും നവജ്യോത് സിംഗ് സിദ്ദുവും തകർന്നടിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 20 സീറ്റുകൾ മാത്രം നേടിയ ആംആദ്മി പാർട്ടി ഇത്തവണ നേടാനായത് 91 സീറ്റുകളാണ്. ഞങ്ങള് ദേശീയ ശക്തിയായി മാറി കഴിഞ്ഞു എന്നാണ് ആംആദ്മിയുടെ പ്രഖ്യാപനം.
ബിജെപിയുടെ തട്ടകമായ യുപിയിൽ പ്രതീക്ഷിച്ചത് പോലെ തന്നെ കാര്യങ്ങൾ നടന്നു. യോഗി തന്നെ യുപിയെ നയിക്കുമ്പോൾ അത് ചരിത്രമാണ്. 1985 ന് ശേഷം തുടർച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തയാകുകയാണ് യോഗി. ഉത്തർപ്രദേശിന സംബന്ധിച്ച് ഏറെ ശ്രദ്ധേയം കർഷക സമരം നടന്ന സ്ഥലങ്ങളിലെല്ലാം ബിജെപി മുന്നിലായിരുന്നു എന്നതും കൗതുകമാണ്.
സസ്പെൻസ് ത്രില്ലർ ആയിരുന്നു ഗോവ പോരാട്ടം.കോൺഗ്രസും ബിജെപിയും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടം.വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യം ഉടലെടുത്തേക്കാം എന്ന അവസ്ഥയാണ് ഗോവയിൽ എപ്പോഴും . മുൻകാല ചരിത്രം ആവർത്തിക്കാതിരിക്കാനുള്ള കരുനീക്കങ്ങൾ നേരത്തെ തന്നെ കോൺഗ്രസ് തുടങ്ങിയിരുന്നു. പക്ഷേ തന്ത്രങ്ങളൊന്നും ബിജെപിയുടെ അടുത്ത് ഏറ്റില്ല.
കോൺഗ്രസിന്റെ കോട്ടയായ മണിപ്പൂരിനനെ തകർത്തെറിഞ്ഞ് തുടർഭരണം എന്ന ലക്ഷ്യം കണ്ടു ബിജെപി. കോൺഗ്രസിൽ നിന്നും കൂടു മാറിവന്നഎൻ ബിരേൻ സിംഗിന്റെ തന്ത്രങ്ങൾ ഒരിക്കൽ കൂടി ഫലം കണ്ടു.കോൺഗ്രസിന്റെ വിജയപ്രതീക്ഷകൾക്ക് തിരിച്ചടിയേൽപ്പിച്ച് രണ്ടാംസ്ഥാനം കൈയടക്കിയിരിക്കുകയാണ് സ്വതന്ത്ര്യർ. ഉത്തരാഖണ്ഡിലെ അവസ്ഥയും മറിച്ചല്ല. ബിജെപി വ്യക്തമായ ആധിപത്യം നേടുന്ന കാഴ്ചയാണ് നാല് സംസ്ഥാനങ്ങളിലും കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...