Poster: ലൂസിഫര്‍ സ്റ്റൈലിലൊരു വോട്ടഭ്യര്‍ഥന!!

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തോട് സാദൃശ്യം തോന്നുന്ന രീതിയിലാണ് രാഹുല്‍ ഗാന്ധി പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. 

Last Updated : Mar 30, 2019, 04:28 PM IST
Poster: ലൂസിഫര്‍ സ്റ്റൈലിലൊരു വോട്ടഭ്യര്‍ഥന!!

മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍' തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 

ഗൂഗിളിലും, സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലുമെല്ലാം ലൂസിഫര്‍ വിശേഷങ്ങളാണ് നിറഞ്ഞു നില്‍ക്കുന്നത്. 

ഇപ്പോഴിതാ അടുത്ത് വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിന് ചൂടേകാനും വോട്ടഭ്യര്‍ഥിക്കാനും ലൂസിഫറിനെ കൂട്ട് പിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

നെടുമ്പള്ളി എന്ന ജീപ്പില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലൂസിഫറിന്‍റെ ഈ പോസ്റ്ററില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് കോണ്‍ഗ്രസ്  പോസ്റ്റര്‍ തയാറാക്കിയിരിക്കുന്നത്. 

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തോട് സാദൃശ്യം തോന്നുന്ന രീതിയിലാണ് രാഹുല്‍ ഗാന്ധി പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. 

കൂടാതെ, 'നെടുമ്പള്ളി' എന്ന സ്ഥാനത്ത് 'കോണ്‍ഗ്രസ്' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ട് ഫോര്‍ കോണ്‍ഗ്രസ് എന്നും പോസ്റ്ററില്‍ രണ്ടിടത് എഴുതിയിട്ടുണ്ട്. 

Trending News