ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് പ്രതിരോധത്തിനായി 4 ഘട്ടങ്ങളിലായി നടപ്പിലാക്കിയ lock down പരാജയപ്പെടുകയും വൈറസ് ബാധ ഗണ്യമായ തോതില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി...
4 lock downകളും പരാജയപ്പെട്ടത് എങ്ങിനെയെന്ന് രാഹുല്‍ ഗാന്ധി ഗ്രാഫ് പങ്കുവച്ച് വിവരിക്കുകയും ചെയ്യുന്നുണ്ട്.
ബുദ്ധിഭ്രമമുള്ളവര്‍ ഒരേകാര്യം വീണ്ടും വീണ്ടും ആവര്‍ത്തിച്ച് വ്യത്യസ്ത ഫലം അന്വേഷിക്കുകയാണെന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ 4 lock downകളുടെയും ഗ്രാഫ് പങ്കുവെച്ചിരിക്കുന്നത്. പ്രതിരോധത്തില്‍ സര്‍ക്കാരിനുണ്ടായ പിടിപ്പുകേടാണ് ഇത് വ്യക്തമാക്കുന്നതെന്നും ബുദ്ധിഭ്രമം സംഭവിച്ചതുപോലെ കേന്ദ്രം അതേ തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെറ്റായ മത്സരത്തില്‍ വിജയിക്കാനുള്ള ഓട്ടമാണ് ഇന്ത്യ നടത്തുന്നതെന്ന് രാഹുല്‍ മുന്‍പും വിമര്‍ശിച്ചിരുന്നു. പിടിപ്പുകേടിന്‍റെയും അഹങ്കാരത്തിന്റെയും മാരകമായ സംയോജനത്തിന്‍റെ ഫലമായുണ്ടായ ഭീകരമായ ദുരന്തമെന്നായിരുന്നു lock down നടപ്പിലാക്കിയിട്ടു൦ വൈറസ് ബാധ ക്രമാതീതമായി വര്‍ദ്ധിച്ചതിനെ രാഹുല്‍ വിശേഷിപ്പിച്ചത്.
”Insanity is doing the same thing over and over again and expecting different results.” - Anonymous pic.twitter.com/tdkS3dK8qm
— Rahul Gandhi (@RahulGandhi) June 13, 2020
കോവിഡ് ബാധയില്‍ ആഗോളതലത്തില്‍ ഇന്ത്യ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. കൂടാതെ, ദിനംപ്രതി കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ 3,08,993 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, കഴിഞ്ഞ 10 ദിവസത്തെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഒരുലക്ഷം പേര്‍ക്കാണ് കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് ഒരുലക്ഷം പേര്‍ക്കാണ്....