ഹാത്രാസ് / ന്യൂഡൽഹി: ഹത്രാസ് കൂട്ടബലാത്സംഗത്തിന് ഇരയായ (Hathras Gangrape) 19 കാരിയുടെ മൃതശരീരം ഗ്രാമവാസികളുടെ കടുത്ത എതിർപ്പിനിടയിൽ എരിഞ്ഞടങ്ങി. മൃതശരീരം രാത്രിയിൽ പെൺകുട്ടിയുടെ ഗ്രാമത്തിൽ എത്തിക്കുകയും കുടുംബക്കാരെ ഒന്നും അറിയിക്കാതെ മൃതദേഹം വീട്ടിലേയ്ക്ക് പോലും കൊണ്ടുപോകാൻ സമ്മതിക്കാതെ പൊലീസ് (Police) തിരക്കിട്ട് സംസ്ക്കരിച്ചുവെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.
കുടുംബത്തെ വീട്ടിൽ അടച്ചിരുന്നു
ഇരയുടെ (Hathras gang rape victim) സഹോദരനുമായി സംസാരിച്ചപ്പോൾ അവരെ വീട്ടിൽ പൂട്ടിയിരിക്കുകയാണെന്നാണ് വിവരം ലഭിച്ചത്. മാത്രമല്ല പൊലീസ് അവിടെയെത്തി അവരെ നിർബന്ധിച്ച് ഇരയുടെ ശവസംസ്ക്കാരത്തിന് കൊണ്ടുപോകാൻ പൊലീസ് ശ്രമിച്ചുവെന്നും അവർ എതിർത്തത് കൊണ്ട് ആരോടും പറയാതെ തന്റെ സഹോദരിയുടെ സംസ്ക്കാരം നടത്തിയെന്നും ഇരയുടെ സഹോദരൻ പറഞ്ഞു.
Also read: കൂട്ട ബാലത്സ൦ഗത്തിനിരയാക്കിയ ശേഷം നാക്ക് മുറിച്ചെടുത്തു; 19കാരിയ്ക്ക് ദാരുണാന്ത്യം
പോലീസ് സേനയെ വിന്യസിച്ചു
ഇരയുടെ അന്ത്യകർമങ്ങൾ നടന്ന സമയത്ത് ശ്മശാനത്തിന് ചുറ്റും പൊലീസ് സേന വളഞ്ഞിരുന്നു. ഇമാത്രമല്ല പെൺകുട്ടിയുടെ അന്ത്യകർമ്മങ്ങൾ റെക്കോർഡുചെയ്യാനും പൊലീസ് അനുവദിച്ചില്ല. ഇങ്ങനെ രാത്രിയിൽ നടത്തിയ രഹസ്യ ശവസംസ്കാരം ഗ്രാമവാസികളെ അത്ഭുതപ്പെട്ടിരിക്കുകയാണ്.
നീതി ലഭിക്കുംവരെ അന്ത്യകർമ്മങ്ങൾ നടത്തില്ലയെന്ന് കുടുംബം ഉറച്ചുനിന്നു
നീതി ലഭിക്കുന്നതുവരെ അന്ത്യകർമങ്ങൾ നടത്തരുതെന്ന് ഇരയുടെ (Hathras gang rape victim) കുടുംബം ഉറച്ചുനിന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ അനുവാദമില്ലാതെയാണ് അന്ത്യകർമങ്ങൾ നടത്തിയതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. ചൊവ്വാഴ്ച രാത്രി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ (Safdarjung Hospital Delhi) യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തു. ആ സമയം ഇരയുടെ അച്ഛനും കസിനും ആശുപത്രിക്ക് പുറത്ത് ധർണയിൽ ഇരിക്കുകയായിരുന്നു. ശേഷം വൈകുന്നേരം ഭീം ആർമിയും കോൺഗ്രസ് പ്രവർത്തകരും അവിടെയെത്തിയിരുന്നു.
Also read: പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചു; കേസെടുത്തതോടെ അറബി കോളേജ് അധ്യാപകന്‍ മുങ്ങി
നാല് പ്രതികളേയും അറസ്റ്റ് ചെയ്തു
കേസിൽ ഉൾപ്പെട്ട നാല് പ്രതികളേയും സന്ദീപ്, ലവ്കുശ, രവി, രാമു എന്നിവരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇര മൂന്ന് വ്യത്യസ്ത മൊഴി നൽകിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം ഈ സംഭവം ഹത്രാസ് പോലീസിന്റെ (Hathras Police) അശ്രദ്ധയാണെന്ന് ഇരയുടെ കുടുംബം ആരോപിക്കുകയും പ്രതികളെ എത്രയും വേഗം തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ പതിനാലാം തീയതിയാണ് പത്തൊന്‍പതുകാരിയെ നാലു പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശി ലെ ഹത്റാസിലാണ് സംഭവം. കൃഷിയിടത്തില്‍ അമ്മയ്ക്കും സഹോദരനും ഒപ്പം പുല്ല് പറിക്കാന്‍ പോയ പെണ്‍ക്കുട്ടിയാണ് ക്രൂരപീഢനത്തിന് ഇരയായി ഇന്നലെ മരണമടഞ്ഞത്. അമ്മയും സഹോദരനും ഒന്നു നീങ്ങിയപ്പോൾ പെൺകുട്ടിയെ കാണാതാവുകയും ശേഷം ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ കുടുംബം കണ്ടെത്തുകയും ചെയ്തിരുന്നു.