3 ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി അമേത്തിയില്‍

3 ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അമേത്തിയില്‍ എത്തും. 2 ദിവസം അമേത്തിയില്‍ ചിലവിടുന്ന രാഹുല്‍ ഗാന്ധി മൂന്നാം ദിവസം റായ് ബറേലിയില്‍ എത്തിച്ചേരും. 

Last Updated : Apr 16, 2018, 01:51 PM IST
3 ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി അമേത്തിയില്‍

ന്യൂഡല്‍ഹി: 3 ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അമേത്തിയില്‍ എത്തും. 2 ദിവസം അമേത്തിയില്‍ ചിലവിടുന്ന രാഹുല്‍ ഗാന്ധി മൂന്നാം ദിവസം റായ് ബറേലിയില്‍ എത്തിച്ചേരും. 

അമേത്തിയില്‍ കര്‍ഷകരുമായി സംസാരിക്കുന്ന രാഹുല്‍ ഗാന്ധി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രയുടെയും, റോഡ് പദ്ധതിയുടെയും ഒരു പ്രൈവറ്റ് സ്‌കൂളിന്‍റെയും  ഉദ്ഘാടനം നിര്‍വഹിക്കും. അതുകൂടാതെ ചില വികസന പദ്ധതികള്‍ക്കും തുടക്കം കുറിക്കും. 

അമേത്തിയില്‍ ശുക്ല ബാസാറിലെ ജൈനാബ്ഗഞ്ച് മാന്ദിയില്‍ രാഹുല്‍ ഇന്ന് കിസാന്‍ ചൗപാല് ‍(കര്‍ഷകരുമായുള്ള കൂടിക്കാഴ്ച) നടത്തും. തുടര്‍ന്നായിരിക്കും പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം. പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജന പദ്ധതി പ്രകാരം നിര്‍മ്മിച്ച തൗരി- കോട്ടവ റോഡിന്‍റെ ഉദ്ഘാടനവും രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.

ബുധനാഴ്ചയാവും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയില്‍ രാഹുല്‍ എത്തുക.

 

More Stories

Trending News